കഞ്ചാവ് – ലഹരി വിൽപ്പനക്കെതിരെ നടപടി ആവശ്യപ്പെട്ട് സത്യാഗ്രഹം നടത്തിയതിന് വധഭീഷണി ; പോലീസ് കേസെടുത്തു 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആനപ്പാറ, തോലിയാനിക്കര, കണ്ണങ്കര പ്രദേശങ്ങളിൽ വർധിച്ചുവരുന്ന കഞ്ചാവ് -ലഹരി വിൽപനക്കെതിരെ നടപടി ആവശ്യപ്പെട്ട്​ സത്യഗ്രഹം നടത്തിയ ആൾക്ക്​ വധഭീഷണി. മൂന്നുപേർക്കെതിരെ പോലീസ്​ കേസെടുത്തു.

കേരള ജനവേദി സംസ്ഥാന പ്രസിഡൻറ്​ റഷീദ് ആനപ്പാറയാണ്​ പത്തനംതിട്ട അസി. എക്സൈസ് കമ്മീഷണറുടെ ഓഫീസിന്​ മുന്നിൽ സത്യഗ്രഹം നടത്തിയത്​. പുതിയ പ്രൈവറ്റ് ബസ്​സ്​റ്റാൻഡിനു പുറകുവശം പുതുതായി നിർമിച്ച റോഡ് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപന. നിരവധിതവണ ജയിൽശിക്ഷ അനുഭവിച്ചവരാണ് പിന്നിൽ. ചില വീടുകളിലും നഗരസഭ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ചില കടകളിലും അനധികൃത മദ്യവും ലഹരിപദാർത്ഥങ്ങളും വിൽക്കുന്നുണ്ടെന്ന്​ റഷീദ് ആനപ്പാറ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന്​ എക്സൈസ് കമ്മീഷണർ ഉറപ്പുനൽകിയതിനെ തുടർന്നാണ്​ സത്യഗ്രഹം അവസാനിപ്പിച്ചത്​.

എക്സൈസ് സംഘം ആനപ്പാറയിലെത്തി അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ്​​ ഉച്ചയോടെ ഒരുസംഘം റഷീദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്​. പരാതിയെ തുടർന്ന് കേസെടുക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...