പത്തനംതിട്ട : പ്രക്കാനം മണ്ണിൽ പറമ്പിൽ വരദരാജനും കുടുംബവും ഇനി പുതുവെളിച്ചത്തിൽ അന്തിയുറങ്ങും. ഹാർട്ട് പേഷ്യന്റായ വരദരാജൻ മൂന്ന് വർഷമായി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.നാല് മക്കളും ഭാര്യയുമടങ്ങുന്ന വരദരാജന്‍റെ കുടുംബം ഓലമേഞ്ഞ മൺഭിത്തിയുള്ള ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞ പതിനാറു വർഷമായി ഇവരുടെ താമസം . മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലാണ് ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത് . ഡിഗ്രിക്കും, പ്ലസ് വണ്ണിനും പഠിക്കുന്ന മക്കളുടെ പഠനകാര്യവും ബുദ്ധിമുട്ടിലാണ്.
ഇലവുംതിട്ട ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തിലുള്ള ഹൗസ് വിസിറ്റിങ്ങിനിടെയാണ് ഈ ദുരവസ്ഥ ബീറ്റ് ഓഫീസർ അൻവർഷയുടെ ശ്രദ്ധയിൽ പെടുന്നത്
തുടര്‍ന്ന് എസ് എച്ച് ഒ എംആര്‍ സുരേഷിന്‍റെ നിർദ്ദേശപ്രകാരം വീട് വൈദ്യുതീകരണമുൾപ്പടെ എല്ലാ സഹായവും പോലീസ് നല്കി ,പത്തനംതിട്ട കെ എസ് ഇ ബി എഇ അൻഷാദ്, ഓവർസിയർ രഘു എന്നിവർ സഹായം പെട്ടെന്ന് നല്‍കി ഗതിവേഗം നല്കി.എസ് ഐമാരായ അശോക് കുമാർ, മാത്യു കെ ജോർജ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, എസ് അനൂപ് എന്നിവർ നേതൃത്വം നല്കി