പത്തനംതിട്ട: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സ അവസാനിപ്പിക്കുന്നു. കോവിഡ് വാർഡിൽ ഉണ്ടായിരുന്നവരെല്ലാം അസുഖം ഭേദമായി മടങ്ങി. വ്യാഴാഴ്ച മുതൽ കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നത് നിർത്തിയിട്ടുണ്ട്.
ഗൈനക്കോളജി വാർഡിൽ കോവിഡ് ബാധിതർകൂടിയായ പന്ത്രണ്ട് പേർകൂടിയുണ്ട്. രോഗവിമുക്തരായശേഷം ഇവരും മടങ്ങും. അതേസമയം കോഴഞ്ചേരി ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി തുടരും. തിങ്കളാഴ്ച മുതൽ അത്യാഹിത വിഭാഗം, ജനറൽ ഒ.പി., സ്‌പെഷ്യലിസ്റ്റ് ഒ.പി., ഐ.പി. തിയേറ്റർ, ഡയാലിസിസ്, ലാബ്, കാർഡിയോളജി, ന്യൂറോളജി തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കും.