ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ മെസ് സബ്സിഡി പുന:സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ശബരിമല ഡ്യൂട്ടിക്ക് വന്ന പോലീസുകാരുടെ മെസ് സബ്‌സിഡി നിർത്തിയത് പുനഃസ്ഥാപിച്ചു. പോലീസ് മേധാവി നൽകിയ നിവേദനം പരിഗണിച്ച് 25 ലക്ഷമാണ് സർക്കാർ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് സബ്‌സിഡി നിർത്തിയത്.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലുള്ള പോലീസ് മെസ്സിൽനിന്നു ഭക്ഷണം കഴിക്കുന്നവർ മുഴുവൻ പണവും നൽകണമെന്നാവശ്യപ്പെട്ട് മെസ് സൂപ്പർവൈസറി ഓഫീസർ ചൊവ്വാഴ്ച സർക്കുലർ ഇറക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം മെസ് സബ്സിഡി ഇല്ലാത്തതുകൊണ്ടാണ് സൗജന്യ ഭക്ഷണം നിർത്തിയതെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ പോലീസുകാർക്ക് അതൃപ്തി ഉണ്ടായിരുന്നു. ഇതോടെയാണ് വിഷയത്തിൽ ഡി.ജി.പി. തന്നെ ഇടപെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

സബ്‌സിഡി ആയി 80 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 25 ലക്ഷം അനുവദിച്ചു. ഈ തുക അപര്യാപ്തമാണ്. തീർഥാടന കാലം മുഴുവൻ മെസ് സബ്സിഡി നൽകാൻ ഈ തുക മതിയാവില്ല. കൂടുതൽ തുക അനുവദിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ശബരിമല ഡ്യൂട്ടിക്ക് വരുന്ന പോലീസുകാർക്ക് മെസ് സബ്‌സിഡി വർഷങ്ങളായി നൽകുന്നുണ്ട്. ആദ്യമായാണ് ഇത്തവണ സബ്സിഡി നിർത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...