ശബരിമലയില്‍ നടവരവ് കുറയുന്നു ; തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാൻ ദേവസ്വം ബോര്‍ഡിന്റെ ശ്രമം

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയില്‍ നടവരവ് കുറയുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ ദിവസത്തെ വരുമാനം 3 കോടിയില്‍ അധികമായിരുന്നു. എന്നാല്‍ ഇത്തവണ നട തുറന്ന് 5 ദിവസം പിന്നിടുമ്പോഴും 50 ലക്ഷത്തില്‍ താഴെ മാത്രമാണ് നടവരവ്. 10 ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു ആദ്യ ദിവസത്തേ നടവരവ്. ഓരോ ദിവസം കഴിയുമ്പോഴും നടവരവ് കുറയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇതോടെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ വീണ്ടും സര്‍ക്കാര്‍ സഹായം തേടിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മാര്‍ച്ച്‌ മുതല്‍ ഇതുവരെ ഏകദേശം 350 കോടി രൂപയാണ് നഷ്ടമുണ്ടായത്. തീര്‍ത്ഥാടന കാലത്ത് ഒരു ദിവസത്തെ ചെലവിനു വേണ്ടത് 38 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷം നാളികേരം, കടകള്‍, വഴിപാട് ഇനങ്ങളുടെ ലേലത്തിലൂടെ 35 കോടി രൂപ ലഭിച്ചു. എന്നാല്‍ ഇത്തവണ 4 കോടി രൂപയാണ് ലേലത്തിലൂടെ ആകെ ലഭിച്ചിരിക്കുന്നത്.

കരുതല്‍ ശേഖരം പണയംവെച്ച്‌ കഴിഞ്ഞ ബോര്‍ഡിന്റെ കാലത്ത് എടുത്ത 35 കോടി രൂപയുടെ വായ്പ് തിരിച്ചടച്ചിട്ടില്ല. പലിശ ഇനത്തില്‍ ധനലക്ഷ്മി ബാങ്കിന് 2.5 കോടി രൂപ അടയ്ക്കാനുണ്ട്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായി 22 കോടി രൂപയോളമാണ് വേണ്ടത്. സാമ്പത്തിക സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...