പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയ യുവാവ് വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ യുവാവ് വനിത ഡോക്ടറെ കൈയേറ്റം ചെയ്തു. കോന്നി പയ്യനാമൺ സ്വദേശി ബിജുവാണ് ആക്രമം നടത്തിയത്. ഞായറാഴ്ച രാത്രി ചികിത്സ തേടി എത്തിയ ഇയാൾ വനിതാ ഡോക്ടറോട് മോശമായി സംസാരിക്കുകയും വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. തുടർന്ന് ഇയാളോട് വനിതാ ഡോക്ടർ പുറത്തു പോകാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ അക്രമാസക്തനാകുകയും ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ബഹളം കേട്ട് ആശുപത്രി ജീവനക്കാർ ഉൾപ്പടെ ഓടിക്കൂടിയതോടെ ഇയാൾ അത്യാഹിത വിഭാഗത്തിലെ ഫർണിച്ചറുകൾ തല്ലി തകർക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാർ ചേർന്ന് ഇയാളെ പിടികൂടുകയും പോലീസിനെ വിവരമറിയിക്കുകമായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിയ കൺട്രോൾ സെൽ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു.

എന്നാൽ പോലീസിൻ്റെ ചോദ്യങ്ങൾക്ക് ഇയാൾ പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകിയത്. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. തുടർന്ന് ഇയാളെ പോലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...