പത്തനംതിട്ട: ജില്ലയിൽ ജയിൽ വകുപ്പിന്റെ മേൽനോട്ടത്തിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇതിനായി സ്ഥലലഭ്യത സംബന്ധിച്ച് അന്വേഷണം തുടങ്ങി. റവന്യുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകിട്ടുന്നതു സംബന്ധിച്ച് ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലേക്ക് ജില്ലാ ജയിലിൽ നിന്നും കത്തുകളയച്ചു.
ജയിൽവകുപ്പ് സംസ്ഥാനത്ത് ഏറ്റെടുത്തു നടത്തുന്ന പുതിയ സംരംഭമാണ് പെട്രോൾ പമ്പുകൾ. കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി ഇതിനോടകം ഇത്തരം നാല് പെട്രോൾ പമ്പുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഗുണമേൻമയിലും അളവിലും കൃത്യത ഉറപ്പാക്കി പൊതുജനങ്ങൾക്ക് ഇന്ധനം നൽകാനാകുമെന്നാണ് പ്രത്യേകതയെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ പമ്പിനു സ്ഥലം കണ്ടെത്തുന്നതിലേക്ക് നോഡൽ ഓഫീസറെയും ചുമതലപ്പെടുത്തി
പത്തനംതിട്ട ജില്ലയിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ ഇടം തേടി ജയിൽ വകുപ്പ്
RECENT NEWS
Advertisment