വീട്ടമ്മയുടെ കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇരവിപുരം: മൊബൈല്‍ കാമറ ഉപയോഗിച്ച്‌ വീട്ടമ്മയുടെ കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. അയത്തില്‍ സ്‌നേഹ നഗര്‍ 88 കാവുങ്ങല്‍ കിഴക്കതില്‍ നിന്ന് പുന്തലത്താഴം മംഗലത്ത് നടക്കടുത്ത് സഹകരണ ബാങ്കിന് സമീപം ശ്രീവല്‍സത്തില്‍ വാടകയ്ക്ക് താമസിക്കുന്ന അനീഷാണ് (28) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് യുവാവ് ഓടിരക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടമ്മ പരാതി നല്‍കിയതോടെ ഒളിവില്‍പ്പോയ യുവാവിനെ പിടികൂടുന്നതിനായി കൊല്ലം എ.സി.പി പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇരവിപുരം എസ്.എച്ച്‌.ഒ കെ. വിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇരവിപുരം വനിതാ എസ്‌ഐ നിത്യ സത്യന്‍, എസ്‌ഐമാരായ എ.പി. അനീഷ്, ബിനോദ്, ദീപു, പ്രൊബേഷണറി എസ്‌ഐ അഭിജിത്ത്, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ഇതിനുമുമ്പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മൊബൈല്‍ ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...