ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സി​സ്​​റ്റ​ര്‍ അ​ഭ​യ കൊ​ലക്കേസിന്റെ വി​ചാ​ര​ണ ആ​രം​ഭി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സി​സ്​​റ്റ​ര്‍ അ​ഭ​യ കൊലക്കേസിന്റെ വി​ചാ​ര​ണ ആ​രം​ഭി​ച്ചു. കേ​സ്​ ആ​ദ്യം അ​ന്വേ​ഷി​ച്ച സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വ​ര്‍​ഗീ​സ്.​പി.​തോ​മ​സി​നെ കോ​ട​തി ചൊ​വ്വാ​ഴ്​​ച വി​സ്ത​രി​ച്ചു. സി.​ബി.​ഐ ഏ​റ്റെ​ടു​ത്ത കേ​സ് ആ​ദ്യം അ​ന്വേ​ഷി​ച്ച്‌ കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യി അ​ദ്ദേ​ഹം മൊ​ഴി ന​ല്‍​കി. സി.​ബി.​ഐ​യി​ല്‍​നി​ന്ന്​ രാ​ജിവെച്ച ഡി​വൈ.​എ​സ്.​പി വ​ര്‍​ഗീ​സ്.​പി.​തോ​മ​സി​നെ പ്രോ​സി​ക്യൂ​ഷ​ന്‍ 38ാം സാ​ക്ഷി​യാ​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ കോ​ട​തി​യി​ല്‍ വി​സ്ത​രി​ച്ച​ത്.

കേ​സി​ലെ 24 സാ​ക്ഷി​ക​ളി​ല്‍ നി​ന്നും വ​ര്‍​ഗീ​സ്​ മൊ​ഴി എ​ടു​ത്തി​രു​ന്നു. ഇ​ദ്ദേ​ഹം ഒമ്പ​ത്​ മാ​സ​ക്കാ​ലം മാ​ത്ര​മേ കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്നു​ള്ളൂ.1993 മാ​ര്‍​ച്ച്‌ 29ന് ​അ​ഭ​യ കേ​സി​ന്റെ എ​ഫ്.​ഐ.​ആ​ര്‍ കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്‍ത​ത് ഈ ​സാ​ക്ഷി​യാ​യി​രു​ന്നു. അ​ഭ​യ​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ എ​ന്ന ക്രൈം​ബ്രാ​ഞ്ചിന്റെ വാ​ദം ത​ള്ളി കൊ​ല​പാ​ത​ക​മാ​ണെ​ന്ന് കേ​സ് ഡ​യ​റി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഡി​വൈ.​എ​സ്.​പി വ​ര്‍​ഗീ​സ് രാ​ജിവെ​ക്കു​ന്ന​ത്. 1993 ഡി​സം​ബ​ര്‍ 12ന് ​സി.​ബി.​ഐ​യി​ല്‍​നി​ന്ന്​ രാ​ജിവെക്കുമ്പോ​ള്‍ ഒ​മ്പത​ര വ​ര്‍​ഷം സ​ര്‍​വ്വീ​സ്​ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം കോ​ട​തി​യെ അ​റി​യി​ച്ചു.

കോ​വി​ഡ് കാ​ര​ണം പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നും പ്ര​തി​ക​ള്‍​ക്കും വി​ചാ​ര​ണ​ക്കെ​ത്താ​ന്‍ ക​ഴി​യില്ലെ​ന്ന കാ​ര​ണം കാ​ട്ടി ​പ്ര​തി​ഭാ​ഗം വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്ക് സ്​​റ്റേ വാ​ങ്ങി​യി​രു​ന്നു. അ​തേസ​മ​യം ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഇ​തേ സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ര്‍ ത​ന്നെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യി​രു​ന്നു. 28 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കേ​സ് അ​ന്തി​മ ഘ​ട്ട​ത്തി​ല്‍ നി​ല്‍​ക്കുമ്പോഴാ​യി​രു​ന്നു വി​ചാ​ര​ണ നി​ര്‍​ത്തിവെ​ച്ചി​രു​ന്ന​ത്. ലോ​ക്​​ഡൗ​ണ്‍ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്​ സി.​ബി.ഐ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. അ​തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ്​ വി​ചാ​ര​ണ പു​ന​രാ​രം​ഭി​ച്ച​ത്.

കേ​സി​ല്‍ ഇ​തു​വ​രെ 37 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. ഇ​തി​ല്‍ 27 പേ​ര്‍ പ്രോ​സി​ക്യൂ​ഷ​നെ അ​നു​കൂ​ലി​ച്ച​പ്പോ​ള്‍ എ​ട്ടു​പേ​ര്‍ പ്ര​തി​ക​ളെ അ​നു​കൂ​ലി​ച്ചു. 1992 മാ​ര്‍​ച്ച്‌ 27 നാ​ണ്​ കോ​ട്ട​യ​ത്ത് പ​യ​സ് ടെ​ന്‍​ത്​ കോ​ണ്‍​വെന്‍റി​ലെ കി​ണ​റ്റി​ല്‍ സി​സ്​​റ്റ​ര്‍ അ​ഭ​യ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഫാ. ​തോ​മ​സ് കോ​ട്ടൂ​ര്‍, സി​സ്​​റ്റ​ര്‍ സെ​ഫി എ​ന്നി​വ​രാ​ണ് വി​ചാ​ര​ണ നേ​രി​ടു​ന്ന പ്ര​തി​ക​ള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 10 വർഷത്തിനുശേഷം പിടിയിൽ

0
പുളിക്കീഴ് : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടില്‍ കടന്നു കയറി പീഡനത്തിന്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 17ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ്...

തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി കുരിശടിയിൽ മോഷണം : ഫുട്ബോൾ ലോകകപ്പ് ലഹരിയും...

0
റാന്നി: തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ കീഴിലുള്ള തെക്കേപ്പുറം സെന്റ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം – സ്വര്‍ണ്ണമാല കവര്‍ന്നു : പുതുശ്ശേരിമല സ്വദേശി പ്രദീപ് (21)...

0
പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്ത...