23 C
Pathanāmthitta
Friday, October 23, 2020 7:55 am
Advertisment

പത്തനംതിട്ട ജില്ല ഗ്ലോബല്‍ കെ എം സി സി രൂപീകരിക്കുന്നു

ജിദ്ദ: സാമൂഹിക സേവന രംഗത്ത് കെ എം സി സി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പകരം വെക്കാനില്ലാത്തതാണന്നും വിമര്‍ശകര്‍ പോലും പ്രശംസിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് അവര്‍ ചെയ്യുന്നതെന്നും പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹനിഫാ മൂന്നിയൂര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കെഎംസിസി പ്രവര്‍ത്തകരും അനുഭാവികളും ഒത്തുചേര്‍ന്ന് പത്തനംതിട്ട ജില്ല ഗ്ലോബല്‍ കെ എം സി സി രൂപീകരിക്കന്നതിനോടു ബന്ധപ്പെട്ട ഓണ്‍ലൈന്‍ മീറ്റില്‍ ‌ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

കൊറോണയെന്ന മഹാമാരി ലോകത്തു പടര്‍ന്നു പിടിച്ചപ്പോള്‍ ആശയറ്റവര്‍ക്ക് പ്രത്യാശയായി മാറുകയായിരുന്നു കെഎംസിസി പ്രവര്‍ത്തകരെന്നും ജാതിമത രാഷ്ട്രീയ വിഭാഗീയ ചിന്താഗതികള്‍ക്കതീതമായി ഇവര്‍ നടത്തിവരുന്ന സേവന പ്രവത്തനങ്ങള്‍ വാക്കുകള്‍ക്കതീത മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട ജില്ലയിലെ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനും പ്രവാസി ലീഗിനും കരുത്തുപകരാന്‍ ഗ്ലോബല്‍ കെഎംസിസി കമ്മിറ്റിക്കു കഴിയട്ടെ എന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്‍റ് ടി എം ഹമീദും വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇത്തരം ഒരു കൂട്ടായ്മ രൂപപ്പെട്ടതില്‍ ഏറെ സന്തോഷിക്കുന്നു എന്നു മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി സമദ് മേപ്പുറത്തും ആശംസയര്‍പ്പിച്ചു പറഞ്ഞു.

ഖത്തര്‍ സൗത്ത് സോണ്‍ കെഎംസിസി ജനറല്‍ സെക്രട്ടറി താഹിര്‍ തിരുവല്ലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രവാസി ലീഗ് ഗള്‍ഫ് കോര്‍ഡിനേറ്റര്‍ ഷറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. യു എ ഇ നാഷണല്‍ കെ എം സി സി ട്രഷറര്‍ യു അബ്ദുല്ല ഫാറൂഖി, ഖത്തര്‍ കെ എം സിസി അധ്യക്ഷന്‍ എസ് എ എം ബഷീര്‍, ബഹ്‌റൈന്‍ കെ എം സി സി വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, മക്ക കെ എം സി സി ജനറല്‍ സെകട്ടറി മുജീബ് പൂക്കോട്ടൂര്‍, കുവൈറ്റ് കെ എം സി സി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് പ്രവാസി ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍ മഹല്‍ എന്നിവര്‍ ആശംസകളറിയിച്ചു സംസാരിച്ചു.

കമ്മിറ്റി ഭാരവാഹികളായി ഇബ്രാഹിം കുട്ടി ചെയര്‍മാന്‍, അബ്ദുല്‍കരീം വൈസ് ചെയര്‍മാന്‍, ഷറഫുദീന്‍ ബാഖഫി പ്രസിഡന്റ്, താഹിര്‍ തിരുവല്ല ജനറല്‍ സെക്രട്ടറി, ഫിറോസ് ഖാന്‍ ട്രഷറര്‍, ഹബീബ് റഹ്‌മാന്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, ബൈജു എ കെ,സിറാജ് അടൂര്‍, ഇബ്രാഹിം ചാത്തന്തറ, (വൈസ് പ്രസിഡന്റ്), ഷാനവാസ് പുളിക്കല്‍, ഷാജുദീന്‍ മാങ്കോട്, വഹാബ് പി എ (സെക്രട്ടറി), ശാഹുല്‍ ഹമീദ് ചിറക്കല്‍, നജീബ് ചുങ്കപ്പാറ ( എക്സിക്യൂട്ടീവ് അംഗങ്ങള്‍ ) എന്നിവരെ തിരഞ്ഞെടുത്തു. അബുദാബി സൗത്ത് സോണ്‍ കെഎംസിസി പ്രസിഡണ്ട് ഷാനവാസ് പുളിക്കല്‍ സ്വാഗതവും ഫിറോസ് ഖാന്‍ പന്തളം നന്ദിയും പറഞ്ഞു.

Advertisment
Advertisment
- Advertisment -

Most Popular

കുവൈത്തിൽ മലയാളി യുവാവ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയാളി യുവാവ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കണ്ണൂർ കൊക്കാനം കരിവെള്ളൂര്‍ സ്വദേശി ഷൈജു (37) ആണു ഇന്ന്  മരണമടഞ്ഞത്‌. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകുന്നതിനുള്ള നടപടി ക്രമങ്ങൾ...

തൃശൂര്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോടതി

കോഴിക്കോട് : തൃശൂര്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോടതി. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ കുറ്റാരോപിതനായ പറവൂര്‍ സ്വദേശി അനൂപ് നല്‍കിയ പരാതിയിലാണ് കൊച്ചി എന്‍ഐഎ കോടതിയുടെ കണ്ടെത്തല്‍....

സൗദിയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

സൗദി : സൗദിയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പല്ലാരിമംഗലം വെയ്റ്റിങ്​ ഷെഡിന് സമീപം താമസിക്കുന്ന പെരുമ്പന്‍ചാലില്‍ ഷഫീഖ് (34) ആണ്​ മരിച്ചത്​. വ്യാഴാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...

കോ​വി​ഡ്‌ ; വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ല്‍ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​തമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്റെ  പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ല്‍ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉചി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വീടുകളില്‍ ആണെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്‌ചയാണ് വിദ്യാരംഭം. സാധാരണ ക്ഷേത്രങ്ങളില്‍ നടക്കുന്നതു...

Recent Comments