പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഗാരേജ് പുതുക്കിപ്പണിയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ഗാരേജ് പുതുക്കിപ്പണിയാൻ ഹെഡ് ഓഫീസിലേക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ നേരത്തെ മനസിലാക്കിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. ഉടൻ തന്നെ നിർമ്മാണം ആരംഭിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. മഴയിൽ മെയിന്റനൻസ് റാമ്പിൽ അരപ്പൊക്കത്തോളം വെള്ളം നിറയാറുണ്ട്. മോട്ടോർ ഉപയോഗിച്ച് റാമ്പിലെ വെള്ളം വറ്റിച്ചാണ് ബസ് റിപ്പയർ ചെയ്യുന്നത്. പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നിർമ്മിച്ചപ്പോൾ മുതൽ ഇതാണ് അവസ്ഥ. മലിനവെള്ളം ഒഴുകിപ്പോകുന്ന ട്രെയിനേജ് പാത നിറഞ്ഞും വെള്ളം ഗാരേജിൽ നിറയും. ഇവിടെ ആറ് ജീവനക്കാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഒരു വർഷം മുമ്പ് യാർഡിനൊപ്പം ഗാരേജ് ഉയർത്താൻ റിപ്പോർട്ട് നൽകിയിരുന്നു. മന്ത്രി വീണാ ജോർജിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്താനായിരുന്നു നീക്കം. പണി നടക്കുമ്പോൾ പത്തനംതിട്ട ഗാരേജ് കോന്നിയിലേക്ക് മാറ്റാനും തീരുമാനമെടുത്തിരുന്നു. എന്നാൽ പിന്നീട് നടപടികളൊന്നുമുണ്ടായില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

വലിയ ഗ്രാമങ്ങൾ ഒറ്റയടിക്ക് ഒലിച്ചുപോയി ; പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ ജനത, ഞെട്ടിക്കുന്ന വിവരങ്ങൾ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...