തെരത്തെടുപ്പ് തോല്‍വിയുടെ പേരിൽ ആരേയും ബലിയാടാക്കുന്നതല്ല പാർട്ടി നയം ; തിരുത്തേണ്ടവ തിരുത്തും – ടിഎന്‍പ്രതാപന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്സികൂട്ടീവിൽ കെ. മുരളീധരനെതിരെ രൂക്ഷവിമർശനം നടന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. ക്യാമ്പ് എക്സിക്കൂട്ടീവിൻ്റെ ഒരു ചർച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രധിനിധികളും വിമർശനം നടത്തിയിട്ടില്ല. ക്യാമ്പ് പ്രധിനിധികൾ അല്ലാത്ത പാർട്ടി ശത്രുക്കൾ മനപൂർവ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതിനെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ. മുരളീധരൻ കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവാണ്. അദ്ദേഹത്തിൻ്റെ നേതൃത്വം പാർട്ടി ഇനിയും ആഗ്രഹിക്കുന്നു. അദ്ദേഹത്തെ മാറ്റി നിർത്തികൊണ്ട് ഒരു പ്രവർത്തനത്തിനും KPCC മുതിരില്ല. തെരത്തെടുപ്പ് പരാജയത്തിന്റെ പേരിൽ ആരേയും ബലിയാടാക്കുന്നതല്ല പാർട്ടി നയം. സത്യസന്ധമായ വിലയിരുത്തലുകൾ നടത്തി തിരുത്തേണ്ടവ തിരുത്തിയും പോരായ്മകൾ പരിഹരിച്ചും എല്ലാവരേയും വിശ്വാസത്തിലെടുത്തും അടുത്ത വിജയങ്ങൾക്കായി പാർട്ടിയെ കൂടുതൽ സജ്ഞമാക്കുകയാണ് KPCCയുടെ ലക്ഷ്യം. ഇതിനായി ഒറ്റകെട്ടായി മുന്നോട്ട് പോവുന്ന സന്ദർഭത്തിൽ പാർട്ടിയെ മോശപ്പെടുത്താൽ പാർട്ടി ശത്രുക്കളുടെ ഏജന്റുമാരായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തും. കോൺഗ്രസ്സിനേയും പ്രത്യേകിച്ച് തന്നെയും വ്യക്തിപരമായി ദ്രോഹിക്കുന്നതിന് വേണ്ടി കുറേ നാളുകളായി മനപൂർവ്വം വാർത്തകൾ സൃഷ്ടിക്കുകയാണ്. ഇതിനെതിരെ സംഘടനക്ക് അകത്ത് പരാതി നൽകുന്നതോടൊപ്പം നിയമനടപടികളും സ്വീകരിക്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി വള്ളംകളിയുടെ ഒന്നാം സമ്മാനം ഇനി കാൽ കോടി

0
തിരുവനന്തപുരം : നെഹ്‌റു ട്രോഫി സമ്മാനത്തുകയിൽ വമ്പൻ വർധന വരുത്തി സർക്കാർ....

ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ

0
പത്തനംതിട്ട: ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ...

മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായില്ല , നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

0
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തി രണ്ട് മാസമായിട്ടും മന്ത്രിമാര്‍ക്ക് പേഴ്സണൽ...

എഎൻ-32 വിമാനാപകടത്തിന്‍റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ 1986-ലെ എഎൻ-32...