പത്തനംതിട്ട: ജില്ലാ പഞ്ചായത്തിലടക്കം കേരള ജനപക്ഷം പാര്‍ട്ടിയും സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു. കേരള ജനപക്ഷം മത്സരിക്കാത്ത സ്ഥലങ്ങളിൽ പൊതുപ്രവർത്തന പരിചയമുള്ള അഴിമതി മുക്തരുമായ സ്ഥാനാർഥികളെ പിന്തുണയ്ക്കാനാണ് തീരുമാനം.
ജില്ലാ പഞ്ചായത്തിൽ പ്രമാടത്ത് സുനിൽ കോന്നിയൂർ, കുളനടയിൽ അലക്സാണ്ടർ കാക്കനാട് എന്നിവർ സ്ഥാനാർഥികളാകും. ബിന്ദു ഫിലിപ്പ് (കുളനട ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ്), ഷിബു തൊട്ടിൽ (എഴുമറ്റൂർ, 12), കെ.കെ. ഏബ്രഹാം (ഇരവിപേരൂർ, 12), അലോഷ്യസ് (കടപ്ര, 8), മാത്യു വർഗീസ് (നിരണം, 8), കെ.പി. ശ്രീലത (കുളനട, 8) എന്നിവർ ജനപക്ഷംസ്ഥാനാർഥികളാകും.