കോളനിയിൽ ബോംബെറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമിച്ച പ്രതികളെ സി സി ടി വി കുടുക്കി ; സംഭവം ആഞ്ഞിലിത്താനത്ത്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പെട്രോൾ ബോംബെറിഞ്ഞ് മാമണത്ത്കോളനിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ  പ്രതികൾ സി സി ടി വി യിൽ കുടുങ്ങി. കീഴ് വായ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ആഞ്ഞിലിത്താനം മാമണത്ത് കോളനിയിൽ. ഇരുവിഭാഗങ്ങൾ തമ്മിൽ കഴിഞ്ഞ കുറച്ച് ദിവസമായി സംഘർഷം  തുടരുകയായിരുന്നു. ഈ സംഘർഷത്തിന് അൽപ്പമെങ്കിലും അയവ് വന്നത് കഴിഞ്ഞ ദിവസമാണ്. ഇതിനിടയിലാണ് വീണ്ടും സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന നിലയിൽ ആദ്യം സംഘർഷമുണ്ടാക്കിയ സംഭവത്തിലെ മുഖ്യപ്രതിയുടെ  വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞത്.

എന്നാൽ ഇവർ ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ഈ  വീട്ടിൽ സിസിടിവി ഫിറ്റ് ചെയ്തിരുന്നു. ഇതൊന്നുമറിയാതെയാണ് പ്രതികൾ  ബോംബെറിഞ്ഞ് മടങ്ങിയത്. സി സി ടി വി യിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ പ്രതികളെ മിനിറ്റുകൾക്കുള്ളിൽ പോലീസ് തിരിച്ചറിയുകയും ഒരാളെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യത്തിന് ഇയാളെ സഹായിച്ച രണ്ടാമത്തെ ആൾ ഒളിവിലാണ്.

ആഞ്ഞിലിത്താനം മാമണത്ത് കോളനിയിൽ മാണത്ത് വീട്ടിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ബേബി മാത്യു (കുഞ്ഞളിയൻ-46)വിനെയാണ് കീഴ്‌വായ്പൂർ പോലീസ് ഇൻസ്‌പെക്ടർ സിടി സഞ്ജയ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യവീടാണ് ഇത്. ആഞ്ഞിലിത്താനം ഉണ്ണിമുക്ക് താന്നിക്കൽ റെജി ജേക്കബിന്റെ വീടിന് നേരെയാണ് ബേബിയും മറ്റൊരാളും ചേർന്ന് ബോംബെറിഞ്ഞത്. റെജിയുടെ ഭാര്യ അഞ്ജുവാണ് ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.

മാമണത്ത് കോളനിയിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ രണ്ടു വീടുകളും അവിടെയുണ്ടായിരുന്ന കാറുകളും അടിച്ചു തകർത്ത കേസിൽ ഒന്നാം പ്രതിയാണ് റെജി ജേക്കബ്. ഈ കേസിൽ ഇതുവരെ അഞ്ചു പേർ അറസ്റ്റിലായി. എന്നാൽ റെജി ഒളിവിലാണ്. മുൻപ്  സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന റെജിയെ അടുത്തിടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

സംഘർഷമുണ്ടായ പ്രദേശം പോലീസ് ഇടപെടലിനെ തുടർന്ന് ശാന്തമായി വരികയായിരുന്നു. അതിനിടെയാണ് ഇതിലൊന്നും യാതൊരു പങ്കുമില്ലാത്ത ബേബി മാത്യുവും സഹായിയും റെജിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിയാൻ പദ്ധതിയിട്ടത്. കോളനിയിൽ വീണ്ടും സംഘർഷമുണ്ടാക്കി കോളനിക്കാരെ തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെട്രോൾ ബോംബ് ഉണ്ടാക്കിയത്. കണ്ണൂര്‍കാരനായ ബേബി മാത്യുവിന് പെട്രോൾ ബോംബുണ്ടാക്കി മുൻ പരിചയവുമുണ്ട്. എന്നാൽ, പ്രതികൾ കുടുങ്ങാൻ കാരണമായത് റെജിയുടെ വീട്ടിൽ വച്ച സിസിടിവി ക്യാമറയാണ്. ബോംബേറുകാർ വരുന്നതിന് ഏതാനും മണിക്കൂർ മുമ്പാണ് ക്യാമറ ഫിറ്റ് ചെയ്തത്.

ഈ വിവരം അറിയാതെ ക്യാമറയ്ക്ക് മുന്നിൽ നിന്നാണ് പ്രതികൾ ഒരുക്കം നടത്തിയതും പെട്രോൾ ബോംബ് കത്തിച്ചെറിഞ്ഞതും. ഇതു കാരണം പോലീസിന് പ്രതിയെ അറസ്റ്റ് ചെയ്യുക എളുപ്പമായി. മനഃപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനാണ് ബേബി മാത്യുവിനും സഹായിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പൻ റാവുത്തറുടെ നിർദ്ദേശാനുസരണം എസ്‌ഐ എം.ഷിബു, എസ്‌പിയുടെ സ്‌ക്വാഡിൽ നിന്നുള്ള കെഎൻഅനിൽ, മനോജ്, ഹരികുമാർ, പ്യാരിലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

0
കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590...

രാജ്യത്ത് പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി...

0
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ...

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...

മൂന്ന് കോടിക്ക് മന്ത്രിസ്ഥാനം ; വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം

0
ഡൽഹി: മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ...