പത്തനംതിട്ട മീഡിയയുടെ വാർത്തയ്ക്ക് പിന്നാലെ അവശനിലയിലായ വയോധികനെ അഗതിമന്ദിരത്തിൽ എത്തിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ഏറ്റെടുക്കാന്‍ ആളില്ലാതെ അവശനിലയിൽ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ രണ്ടു ദിവസമായി കഴിഞ്ഞു വന്നിരുന്നു വയോധികനെ വാര്‍ത്തകളെ തുടര്‍ന്ന് പഴവങ്ങാടി അഞ്ചുകുഴി ആകാശപറവ എന്ന ദിവ്യകാരുണ്യാശ്രമം അഗതിമന്ദിരത്തിൽ എത്തിച്ചു ജനമൈത്രി പോലീസ്. ബസ് സ്റ്റാന്‍ഡില്‍ വയോധികന്‍ അവശനിലയില്‍ കഴിയുന്നത് ‘പത്തനംതിട്ട മീഡിയ’ കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. ആദ്യം കോവിഡ് കാരണം പറഞ്ഞ് പോലീസ് ഏറ്റെടുക്കാന്‍ മടിച്ചിരുന്നു. പോലീസ് അനുവാദമില്ലെന്ന കാരണത്താല്‍ വൃദ്ധസദനവും കൈയ്യൊഴിഞ്ഞിരുന്നു.

റാന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേഷ്കുമാറിന്‍റെ ഇടപെടലിനെ തുടർന്ന് റാന്നി ജനമൈത്രി പോലീസ് ഇദ്ദേഹത്തെ അഗതിമന്ദിരത്തിൽ എത്തിക്കുകയായിരുന്നു. എസ് ഐ അനീഷ് , പി.ജി ബിജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുബിൻ ,അശ്വധീഷ്,സി. ജോഷി, അജിത്ത് ജനമൈത്രി പൊലീസ് സമിതി കോർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ ,ഹോംഗാർഡ് ഉണ്ണികൃഷ്ണന്‍ നായർ, എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തെ അഗതിമന്ദിരത്തിൽ എത്തിച്ചത്. ഇയാളുടെ മേൽവിലാസം തമ്പി കേശവൻ, 83, തോട്ടപ്പുഴശ്ശേരി കാവുംമണ്ണിൽ, നെടുമ്പ്രയർ എന്നാണ് പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...