പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ മാറ്റാന്‍ ഇടമില്ല – കെട്ടിടം പൊളിക്കുകയും വേണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അണ്‍ ഫിറ്റാണെന്ന് കണ്ടെത്തിയ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം പൊളിച്ചു മാറ്റണം എന്ന് റിപ്പോര്‍ട്ട്‌ പുറത്തുവന്നതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കെട്ടിടം പൊളിക്കാന്‍ തീരുമാനം എടുത്തപ്പോഴും മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ എവിടേക്ക് മാറ്റും എന്ന ചോദ്യത്തിന് മാത്രം ആര്‍ക്കും ഉത്തരമില്ല. ജില്ലാ അസ്ഥാനത്തെ ഒഴിഞ്ഞ കെട്ടിടങ്ങള്‍ തേടി ഓഫീസ് അധികാരികള്‍ ഇറങ്ങി തിരിച്ചിട്ടുണ്ട്. നാല്പത് വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന് ബല ക്ഷയമുണ്ട് എന്നും അടിയന്തിരമായി കെട്ടിടം പൊളിച്ചുനീക്കണമെന്നും കെ.എച്ച്.ആര്‍.ഐ ആണ് പൊതുമരാമത്ത് വകുപ്പിന് റിപ്പോര്‍ട്ട്‌ നല്‍കുകയും അത് പ്രകാരം കെട്ടിടം പൊളിക്കാന്‍ കളക്ടര്‍ തീരുമാനം എടുക്കുകയും ചെയ്തത്.

സ്ട്രോംഗ് റൂം അടക്കമുള്ള സൌകര്യങ്ങള്‍ പല ഓഫീസുകള്‍ക്കും ആവശ്യമാണ്‌. ഇതിന് പറ്റിയ കെട്ടിടത്തിലേക്ക് മാത്രമേ ഈ ഓഫീസുകള്‍ മാറ്റുവാന്‍ സാധിക്കുകയുള്ളൂ. തകര്‍ന്നു വീഴാറായ കെട്ടിടത്തില്‍ നിന്നും ഓഫീസുകള്‍ അടിയന്തിരമായി മാറ്റണം എന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വിഭാഗം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് കത്ത് നല്‍കും. കോടതി ഉള്‍പെടെ 24 ഓഫീസുകള്‍ ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജില്ലാ ആസ്ഥാനത്ത് നിന്നും വിട്ടുപോകാതെ ഇത്രയധികം ഓഫീസുകള്‍ക്ക് സ്ഥലം കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ജില്ലാ ആസ്ഥാനത്ത് ഇതിന് അനുയോജ്യമായ കെട്ടിടങ്ങളും ഇല്ല.

വിവിധ കോടതികള്‍, താലൂക്ക് ഓഫീസ്, സാമ്പത്തിക സ്ഥിതി വിവരകണക്ക് ഓഫീസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ഗവ.പ്ലീഡറുടെ ഓഫീസ്, റവന്യു റിക്കവറി ഓഫീസ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാരുടെ കാര്യാലയം തുടങ്ങിയ ഓഫീസുകള്‍ തകര്‍ച്ച നേരിടുന്ന ഈ കെട്ടിടത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു. കോടതികള്‍ മൊത്തമായി ഇവിടെ നിന്നും മാറ്റേണ്ടി വരും. പക്ഷേ എവിടേക്ക് മാറ്റും എന്നതില്‍ ആര്‍ക്കും ഉത്തരമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....