പത്തനംതിട്ട : പത്തനംതിട്ട ഡിസ്ട്രിക് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻ്റ് വർക്കേഴ്സ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഓഫീസ് 28ന് രാവിലെ 10.30ന് കോന്നി മാമ്മൂട് ഇല്ലിരിക്കൽ ബിസിനസ് സെൻ്ററിൽ കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും.
പ്രസിഡൻ്റ് ഷിജു എബ്രഹാം അദ്ധ്യക്ഷത വഹിക്കും.സി പി ഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ സ്ഥിര നിക്ഷേപം ഉദ്ഘാടനം ചെയ്യും.സേവിംഗ് ബാങ്ക് നിക്ഷേപം ഉദ്ഘാടനം പത്തനംതിട്ട ജോയിൻ്റ് രജിട്രാർ ജനറൽ എം ജി പ്രമീള നിർവ്വഹിക്കും. കോന്നി അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ എസ് ബിന്ദു വായ്പ വിതരണം നിർവ്വഹിക്കും.
ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സി ഐ റ്റി യു സംസ്ഥാന ജനറൽ സെക്രട്ടറി സി റ്റി അനിൽ, സി ഐ റ്റി യു പത്തനംതിട്ട ജില്ലാ ജോയിൻ്റ് സെക്രട്ടറി മലയാലപ്പുഴ മോഹനൻ,കോ – എംപ്ലോയീസ് സി ഐ റ്റി യു പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് കെ പി ശിവദാസ്, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ഗോപിനാഥൻ നായർ, വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ് സെക്രട്ടറി സന്തോഷ് ജോർജ്ജ്,ആട്ടോ കൺസൾട്ടിംഗ് അസോസിയേഷൻ സി ഐ റ്റി യു പത്തനംതിട്ട ജില്ലാ സെക്രട്ടറി താജുദീൻ, ഓണററി സെക്രട്ടറി ഹരിശ്യാം കെ എസ്, വൈസ് പ്രസിഡൻ്റ് എം നിഷാദ് തുടങ്ങിയവർ സംസാരിക്കും.