പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ
“ഓപ്പറേഷൻ സേഫ് റ്റൂ eat ” ന്റെ ഭാഗമായി ഇന്നും മിന്നൽ പരിശോധന നടത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ 15 സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. കുമ്പഴയിലെ ഹിൽ പാർക്ക് ബാർ ഹോട്ടലിൽ നിന്നും പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കി. നിരന്തര പരിശോധനകളുടെ ഫലമായി നഗരത്തിലെ ഭക്ഷണശാലകളുടെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യവിഭാഗം പറഞ്ഞു.
വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നതും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതുമായ എല്ലാ സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് അറിയിച്ചു. പരിശോധനകൾക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ വൈ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനി, സുജിത.എസ്.പിള്ള എന്നിവർ നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































