ലഹരി വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണം : സബ് ജഡ്ജ് ദേവന്‍ കെ മേനോന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരി വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ദേവന്‍ കെ മേനോന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ”ലഹരിയുടെ കടന്നുകയറ്റത്തില്‍ പ്രായം, സാമൂഹ്യ മാധ്യമങ്ങള്‍, സിനിമയും മറ്റു കലാരൂപങ്ങളും എന്നിവയുടെ സ്വാധീനം” എന്ന വിഷയത്തെ അടിസ്ഥാനമാക്കി പത്തനംതിട്ട വലഞ്ചുഴി അമൃത വിദ്യാലയത്തില്‍ നടത്തിയ ജില്ലാതല ഡിബേറ്റ് മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിലെ ഏഴ് എക്സൈസ് റേഞ്ച് ഓഫീസ് പരിധിയില്‍ നിന്നായി രണ്ടു കുട്ടികള്‍ വീതം അടങ്ങുന്ന ഏഴു ടീമുകള്‍ ജില്ലാതല ഡിബേറ്റ് മത്സരത്തില്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ ടീമുകള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. പങ്കെടുത്ത ഏഴ് ടീമിലെ 14 അംഗങ്ങള്‍ക്കും വിമുക്തി എന്ന് പ്രിന്റ് ചെയ്ത നോട്ട് ബുക്കുകളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

മത്സരത്തില്‍ ഒന്നാം സ്ഥാനം തുമ്പമണ്‍ കീരുകുഴി സെന്റ് ജോണ്‍സ് ഹൈസ്‌കൂളിലെ ഷിഹദാ രാജന്‍, നന്ദിദ ലതീഷ് എന്നിവര്‍ ഉള്‍പ്പെട്ട ടീം കരസ്ഥമാക്കി. ഈ ടീമിനെ സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുത്തു. പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, വിമുക്തി മാനേജര്‍ എസ്. സുനില്‍ കുമാരപിള്ള, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളിക്കല്‍, അമൃത വിദ്യാലയം വൈസ് പ്രിന്‍സിപ്പല്‍ സുമംഗല എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളും രക്ഷിതാക്കളും അടക്കം 500 പേര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...