പത്തനംതിട്ട: പിണങ്ങിക്കഴിയുന്ന ഭാര്യ ഒപ്പം താമസിക്കുവാന്‍ വിസമ്മതിച്ചതിലുള്ള വിരോധം മൂലം ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഭർത്താവ് പിടിയിൽ. ആലപ്പുഴ വള്ളികുന്നം കടുവിനാൽ പേപ്പർ മില്ലിന് സമീപം ശ്യാം ഭവൻ വീട്ടിൽ ശശികുമാറിന്റെ മകൻ ശ്യാംലാൽ (29) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. പിണങ്ങി കുടുംബവീട്ടിൽ താമസിച്ചുവരുന്ന യുവതിയെയാണ് ബുധനാഴ്ച പുലർച്ചയോടെ വീടിന്റെ മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ച് വെട്ടുകത്തി കൊണ്ട് വെട്ടി മാരകമായി പരിക്കേൽപ്പിച്ചത്. പള്ളിക്കൽ ആനയടി ചെറുകുന്നം കൈതക്കൽ ശിവാലയം വീട്ടിൽ മാതാവ് മണിയമ്മയ്ക്കൊപ്പം കഴിഞ്ഞുവന്ന രാജലക്ഷ്മിക്കാണ് തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്.
ബൈക്കിലെത്തിയ പ്രതി വീടിന്റെ ഗേറ്റിനു മുന്നിൽ ബഹളം വെയ്ക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. ബഹളം കേട്ട് ഇറങ്ങി ഗേറ്റിനടുത്തെത്തിയ രാജലക്ഷ്മിയെ മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ചശേഷം കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് തലയിലും കയ്യിലും ആഞ്ഞുവെട്ടുകയായിരുന്നു. തലയുടെ ഇടതുവശം വെട്ടേറ്റ് യുവതിയെ ഇയാൾ വീണ്ടും വെട്ടി. തുടർന്ന്, ഇടത് കൈ തള്ളവിരലിനു ആഴത്തിൽ മുറിവേൽക്കുകയും അസ്ഥിക്ക് പൊട്ടലുണ്ടാവുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്.
മൊഴിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടൂർ പോലീസ് രാജലക്ഷ്മിയുടെ മാതാവിന്റെ മൊഴിവാങ്ങി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അടൂർ ഡി.വൈ.എസ്.പി ആർ ബിനുവിന്റെ നിർദേശപ്രകാരം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപകമാക്കിയതിനെതുടർന്ന് ബുധനാഴ്ച്ച രാത്രി തന്നെ പ്രതിയെ പിടികൂടി. ചാരുംമൂട് നിന്നാണ് മണിക്കൂറുകൾക്കകം ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഉച്ചയോടെ ഇയാളുടെ വീടിനു സമീപമുള്ള ഹോളോ ബ്രിക്സ് കെട്ടിടം നിൽക്കുന്ന പുരയിടത്തിലെ പൊന്തക്കാട്ടിൽ നിന്നും വെട്ടുകത്തി കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ഇൻസ്പെക്ടർക്കൊപ്പം എസ് ഐ ധന്യ കെ എസ്, സി പി ഓമാരായ റോബി, ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































