പത്തനംതിട്ട നഗരസഭയുടെ കുമ്പഴ സോണല്‍ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നീക്കം : ചെയര്‍പേഴ്സണ്‍ സിന്ധു അനിലിന് ഭരണ പരിചയമില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ കുമ്പഴയിലെ സോണല്‍ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നീക്കം. കുമ്പഴ പ്രദേശത്തെ 11 വാര്‍ഡുകളിലെ ജനങ്ങള്‍ക്ക്‌ ഏറെ ഉപകാരപ്രദമായിരുന്നു ഈ ഓഫീസ്. പത്തനംതിട്ടയിലെ നഗരസഭാ ഓഫീസില്‍ പോകാതെ നികുതികള്‍ അടക്കുവാനും നഗരസഭയില്‍ നിന്നും ലഭിക്കേണ്ട ചില സേവനങ്ങള്‍ ലഭിക്കുന്നതിനും ഈ സോണല്‍ ഓഫീസ് ഏറെ സഹായിച്ചിരുന്നു. ഒരുപരിധിവരെ നഗരസഭാ ഓഫീസിലെ തിരക്ക് നിയന്ത്രിക്കുവാനും ഇതുമൂലം കഴിഞ്ഞിരുന്നു. ആരംഭകാലത്ത് വളരെ സജീവമായിരുന്ന ഈ ഓഫീസ് കഴിഞ്ഞ കുറച്ചുനാളുകളായി ഉറക്കത്തിലാണ്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ മതിയായ ജീവനക്കാരില്ല.

സോണല്‍ ഓഫീസില്‍ അസിസ്റ്റന്റ് സെക്രട്ടറി, കാഷ്യര്‍, ഓവര്‍സിയര്‍, രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങി ഒന്‍പത് തസ്തികകളാണ് ഉള്ളത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇവരില്‍ പലരും ഓഫീസിലേക്ക് വരാറില്ല. ചില ജീവനക്കാരെ രഹസ്യമായി പത്തനംതിട്ട ഓഫീസിലേക്ക് മാറ്റി. ഒരേയൊരു ജീവനക്കാരി മാത്രമാണ് കുമ്പഴ സോണല്‍ ഓഫീസിലെ  ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി സോണല്‍ ഓഫീസില്‍ എത്തുന്ന പൊതുജനങ്ങളെ പത്തനംതിട്ട നഗരസഭാ കാര്യാലയത്തിലേക്ക് പറഞ്ഞു വിടുകയാണ് ഇപ്പോള്‍ ഇവിടെ ചെയ്യുന്നത്. 2026 മാര്‍ച്ച് മാസം മുതലാണ്‌ ജീവനക്കാര്‍ ഇവിടേക്ക് വരാതായതെന്നാണ് വിവരം. രോഗംമൂലം ചിലര്‍ നീണ്ട അവധിയിലും പ്രവേശിച്ചിട്ടുണ്ട്.

അഡ്വ.സക്കീര്‍ ഹുസൈന്‍ ചെയര്‍മാനായ എല്‍.ഡി.എഫ് ഭരണസമിതിയാണ് കുമ്പഴയില്‍ പൂര്‍ണ്ണ തോതിലുള്ള ഒരു സോണല്‍ ഓഫീസ് തുടങ്ങുവാന്‍ തയ്യാറായത്. കുമ്പഴ പ്രദേശത്തെ വിവിധ വാര്‍ഡുകളിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ഒരു ആവശ്യവുമായിരുന്നു സോണല്‍ ഓഫീസ് എന്നത്. നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ട നഗരസഭയില്‍ ഭരണമാറ്റം സംഭവിച്ചതോടെയാണ് കുമ്പഴ സോണല്‍ ഓഫീസിനും ദുര്‍ഗ്ഗതി തുടങ്ങിയത്. ജനങ്ങള്‍ക്ക്‌ ഏറെ ഉപകാരപ്രദമായ ഈ ഓഫീസ് പഴയരീതിയില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഇപ്പോഴത്തെ യു.ഡി.എഫ് ഭരണസമിതി വലിയ താല്‍പ്പര്യം കാണിക്കുന്നില്ല. ചെയര്‍പേഴ്സണ്‍ സിന്ധു അനിലിന് ഇക്കാര്യത്തില്‍ ഒരു  താല്‍പ്പര്യവും ഇല്ലെന്നാണ് വിവരം. ചെയര്‍പേഴ്സണ്‍ എന്നനിലയില്‍ ഇവരുടെ പ്രവര്‍ത്തനം ദയനീയ പരാജയമാണ്.

നഗരത്തില്‍ കാര്യമായ ഒരു പ്രവര്‍ത്തനവും ഇപ്പോള്‍ നടക്കുന്നില്ല. മാലിന്യ പ്രശ്നങ്ങളും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. നഗരസഭയിലെ പല പ്രദേശങ്ങളിലും ആഴ്ചകളായി കുടിവെള്ളം മുടങ്ങിയിട്ടും കയ്യുംകെട്ടി നോക്കിയിരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍. സൂര്യന്‍ അസ്തമിച്ചാല്‍ പത്തനംതിട്ട നഗരം ഇരുട്ടിലാണ്. വഴിവിളക്കുകള്‍ ഇല്ലാത്ത നഗരസഭ ഒരുപക്ഷെ കേരളത്തില്‍ പത്തനംതിട്ട മാത്രമായിരിക്കും. ഇരുളിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നഗരം കയ്യടക്കിക്കഴിഞ്ഞു. കൂടാതെ തെരുവുപട്ടികള്‍ രാത്രിയും പകലും റൂട്ട് മാര്‍ച്ച് നടത്തുന്ന നഗരം എന്ന പ്രത്യേകതയും പത്തനംതിട്ടക്കുണ്ട്. കൌണ്‍സിലര്‍മാര്‍ തങ്ങളുടെ പരാതികളും ആവശ്യങ്ങളും പറഞ്ഞാല്‍ ഇത് കേള്‍ക്കുവാനോ പരിഹരിക്കുവാനോ തയ്യാറാകുന്നില്ല. കുമ്പഴ സോണല്‍ ഓഫീസിന്റെ കാര്യത്തിലും തികഞ്ഞ നിസ്സംഗതയാണ് ചെയര്‍പേഴ്സണ്‍ന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് കൌണ്‍സിലര്‍മാര്‍ പറയുന്നു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം : ബി.ജെ.പി നേതൃത്വം ഡി.ജി.പിക്ക് പരാതി നൽകി

0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെച്ചൊല്ലി ബി.ജെ.പിയിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു....

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

0
കൽപ്പറ്റ : വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ട്രക്കിങ്,...

നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റ് ; പ്രതികരിച്ച് രമേശ് ചെന്നിത്തല

0
കൊച്ചി: നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ്‌...

ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കും ; കാണിക്ക, വഴിപാട്, മുറിവാടക തുടങ്ങിയ കണക്കുകൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം : ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കാനും തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ...