പത്തനംതിട്ട നഗരസഭയുടെ ഉറവിടമാലിന്യ സംസ്‌കരണ പദ്ധതിക്ക് ഒരു വയസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുയിടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ മാതൃക തീർത്ത പത്തനംതിട്ട നഗരസഭയുടെ ഉറവിടമാലിന്യ സംസ്‌കരണ പദ്ധതിക്ക് ഒരു വയസ്. ‘മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം’ എന്ന മുദ്രവാക്യത്തോടെ കഴിഞ്ഞ വർഷം നഗരസഭ ആരംഭിച്ച ഉറവിടമാലിന്യ സംസ്‌കരണപദ്ധതിയുടെ ഒന്നാം വാർഷികവും വൃത്തിവര കാമ്പയിൻ പ്രഖ്യാപനവും നടത്തി. കളക്ടറേറ്റ് മതിലിൽ ഒരുക്കിയ, ജില്ലയുടെ പ്രാചീന സംസ്കാരത്തിൻ്റെ പ്രതീകമായ പടയണി കോലത്തിന്റെ അനാവരണവും സ്വാതന്ത്ര്യദിനത്തിൽ കളക്ടറേറ്റ് കവാടത്തില്‍ നടന്നു. പത്തനംതിട്ടയുടെ സാമൂഹിക ഇടങ്ങളെ മനോഹരമാക്കുന്നതിനുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന് ഉറവിടമാലിന്യ സംസ്‌കരണ പദ്ധതിയുടെ വാർഷികം ഉദ്ഘാടനം ചെയ്ത് പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. പോർട്ടബിൾ ബയോ ബിന്നിലൂടെ നടത്തിയ അനുകരണീയമായ മാതൃകയാണ് ഉറവിട മാലിന്യ സംസ്കരണ പദ്ധതി. പൊതുയിടങ്ങൾ വൃത്തിയുള്ളതും മനോഹരവുമാക്കുക എന്ന ആശയമാണ് ചുമർ ചിത്ര രചനയിലൂടെ സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. ചുമര്‍ചിത്ര അനാവരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാമും പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ.ടി സക്കീർ ഹുസൈനും ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണനും ചേർന്ന് നിർവഹിച്ചു.

നഗരസഭ ആവിഷ്കരിച്ച ഉറവിട മാലിന്യ സംസ്കരണവും ഫുഡ് സ്കേപ്പിംഗ് പ്രവർത്തനവും മാതൃകാപരമെന്ന് അധ്യക്ഷനായ ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ പറഞ്ഞു. കളക്ട്രേറ്റ് മതിലിൽ വരച്ച ചുമർച്ചിത്രം സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കണമെന്നും കളക്ടർ പറഞ്ഞു. നാടിനെ വൃത്തിയോടെ സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനം ഉറവിടമാലിന്യ സംസ്‌കരണ പദ്ധതിയിലൂടെ സാധ്യമാകുന്നുവെന്ന് മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. മാലിന്യ സംസ്കരണത്തിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായാണ് കളക്ടറേറ്റ് ചുറ്റുമതിലില്‍ ഭൈരവി കോലം ഒരുക്കിയത്. ചുമര്‍ചിത്ര കലാകാരന്മാരായ റംസി ഫാത്തിമ, ടി എ നന്ദിനി, കെ എ അഖില്‍ കുമാര്‍, ആര്‍ അജേഷ് ലാല്‍, അഖില്‍ ഗിരീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാതോലിക്കേറ്റ് കോളേജിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമാണിവർ. പടയണി കലാകാരൻമാരായ രഘുകുമാർ, പ്രസന്നകുമാർ, കെ.പി സുരേഷ്, രതീഷ് കുമാർ, രഞ്ജിത്ത്, വിഷ്ണു കടയ്ക്കൽ, ആദിത്യ നാരായണൻ, ദീപക് നാലാംച്ചേരി, ആദിത്യു മനോജ് എന്നിവരെയും ആദരിച്ചു.

കടമ്മനിട്ട ഗോത്ര കലാ കളരിയും നാരങ്ങാനും പൈതൃക കലാ കളരിയും ചേർന്ന് പടയണിപ്പാട്ട് അവതരിപ്പിച്ചു. കടമ്മനിട്ട ഗോത്ര കളരി പ്രസിഡൻ്റ് കടമ്മനിട്ട രഘുകുമാർ പടയണി സന്ദേശം നൽകി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്‌സ്, നഗരസഭ കൗൺസിലർമാരായ ആർ സാബു, ബിജിമോൾ മാത്യു, ആൻസി തോമസ്, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ് കുമാര്‍, ഹുസൂർ ശിരസ്തദാർ വർഗീസ് മാത്യു, നഗരസഭ സെക്രട്ടറി എ.എം മുംതാസ്, മാലിന്യമുക്തം കോ കോർഡിനേറ്റർ ആർ അജിത്കുമാർ, മുൻസിപ്പൽ എഞ്ചിനിയർ സുധീർ രാജ് ക്ലീൻ കേരള കമ്പനി മാനേജർ ദിലീപ് എം പി, ഹരിതകേരളം മിഷൻ കോർഡിനേറ്റർ ജി അനിൽകുമാർ, ക്ലീൻ സിറ്റി മാനേജർ വിനോദ് എം പി, കെ എസ് ഡബ്ള്യു എം പി പ്രതിനിധി ശ്രീവിദ്യ ബാലൻ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...