സാക്ഷരതയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും അനാഥാലയങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നു ; ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാക്ഷരതയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും അനാഥാലയങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ 79 മത് സ്വാതന്ത്ര്യദിനാഘോഷവും സ്നേഹപ്രയാണം 933 ദിന സംഗമവും അയൽവീട്ടിൽ ഒരു മരം പദ്ധതി ജില്ലാതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളെ ദൈവമായി ആദരിക്കുക, ഗാന്ധിയൻ ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക, സകല ജീവജാലങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നീ സന്ദേശങ്ങൾ വിദ്യാർത്ഥികളിലേക്കും യുവജനങ്ങളിലേക്കും പകർന്നു നൽകുന്നതിന്റ ഭാഗമായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ആയിരം ദിവസങ്ങൾ നിൽക്കുന്ന സ്നേഹപ്രയാണം 933 ദിന സംഗമവും അയൽ വീടുകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, വൃക്ഷം നൽകുന്ന ഫലം ഭക്ഷണമായി പങ്കുവെക്കുക, മരം നൽകുന്ന തണൽ ഭൂമിക്ക് സംരക്ഷണമേകുക എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി കേരളത്തിലെ എല്ലാ വീടുകളിലും ഗാന്ധിഭവൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അയൽ വീട്ടിൽ ഒരു മരം പദ്ധതിയുടെ ഉദ്ഘാടനം പദ്ധതി ചെയർമാൻ സലീൽ വയലാത്തലക്ക് വൃക്ഷത്തൈ നൽകിക്കൊണ്ടും അദ്ദേഹം നിർവഹിച്ചു.

കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഗാന്ധിഭവൻ ദേവലോകം വികസന സമിതി വൈസ് ചെയർപേഴ്സനുമായ അനീ സാബു തോമസ് അധ്യക്ഷയായ ചടങ്ങിൽ കെപിസിസി അംഗം മാത്യു കുളത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി. അയൽ വീട്ടിൽ ഒരു മരം പദ്ധതി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ സലീൽ വയലത്തല, ദേവലോകം വികസന സമിതി അംഗവും അരുവാപ്പുലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കോന്നി വിജയകുമാർ ദേവലോകം വികസന സമിതി അംഗവും സിപിഐ മണ്ഡലം സെക്രട്ടറിയുമായ എ ദീപൂ കുമാർ, മന്നം മെമ്മോറിയൽ എൻഎസ്എസ് കോളേജ് അധ്യാപികമാരായ ദീപ്തി, ഷിനി കുമാരി എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് എസ് സ്വാഗതവും വികസന സമിതി വർക്കിംഗ് ചെയർമാൻ ജി മോഹൻദാസ് നന്ദിയും രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...