പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ മാസപൂജയ്ക്കും തീര്‍ഥാടകര്‍ക്ക് സേവനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ക്ഷേത്രത്തില്‍ മാസ പൂജയ്ക്കായി നട തുറക്കുന്ന ദിവസങ്ങളിലെല്ലാം പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തില്‍ അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സേവനം നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു. ഇപ്പോള്‍ മണ്ഡല – മകരവിളക്ക് കാലയളവില്‍ മാത്രമാണ് ഇടത്താവളം പ്രവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ ശബരിമല സീസണില്‍ ഇടത്താവളത്തില്‍ ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയിരുന്നു. അന്നദാന പന്തല്‍, പാചകപ്പുര എന്നിവ നിര്‍മ്മിക്കുകയും ശുചിമുറികള്‍ തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.

മാസ പൂജയ്ക്കായി നടതുറക്കുന്ന ദിവസങ്ങളില്‍ അന്നദാനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സന്നദ്ധസംഘടനകള്‍ തയാറായിട്ടുണ്ട്. ഈ മാസം നട തുറന്ന ദിവസങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് എല്ലാ മാസവും അയ്യപ്പ ഭക്തര്‍ക്കായി നട തുറക്കുന്ന ദിവസങ്ങളില്‍ ഇടത്താവളം തുറന്നുകൊടുക്കാന്‍ തീരുമാനമെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ശബരിമല ഇടത്താവളം വിപുലീകരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...