കോട്ടയം നഗരത്തിലെ ആകാശപ്പാത പൊളിക്കും ; നിര്‍മ്മാണത്തിന് പിന്നിലെ അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സ്‌

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : മ​നോ​ഹ​ര​മാ​യി​രു​ന്ന ശീ​മാ​ട്ടി റൗ​ണ്ടാ​ന പൊ​ളി​ച്ചു നീ​ക്കി കെ​ട്ടി​പ്പൊ​ക്കി​യ ആ​കാ​ശപ്പാ​ത​യു​ടെ നി​ര്‍​മ്മാ​ണം അ​ന്വേ​ഷി​ക്കാ​ന്‍ ഒ​ടു​വി​ല്‍ വി​ജി​ല​ന്‍​സും എ​ത്തി. ആ​കാ​ശ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2020 -ലു​ണ്ടാ​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ​വും പ​രി​ശോ​ധ​ന​യും. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ത്തി​യ വി​ജി​ല​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ജി​ല​ന്‍​സി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മെ​ത്തി​യ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സം​ഘ​വു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​തി​നി​ടെ ആ​കാ​ശ​പാ​ത പൊ​ളി​ച്ചു മാ​റ്റു​ന്ന കാ​ര്യ​ത്തി​ല്‍ ആ​ലോ​ച​ന​യി​ലാ​ണ് റോ​ഡ് സു​ര​ക്ഷ അ​തോ​റി​റ്റി. ആ​കാ​ശ​പാ​ത​യ്ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​തെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചെ​ന്നാ​ണ് പ​രാ​തി. പാ​ത​യു​ടെ രൂ​പ​രേ​ഖ പ്ര​കാ​രം ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്പി​ലും ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലേ​ക്കു​ള്ള റോ​ഡി​ലും ടെ​ബി​ള്‍ റോ​ഡി​ലും ശാ​സ്ത്രി റോ​ഡി​ലു​മാ​ണ് ലി​ഫ്റ്റ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റി​ട​ങ്ങ​ളി​ല്‍ സ്ഥ​ലം കി​ട്ടി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത​ത തു​ട​രു​ക​യാണ്.

2016-ലാ​ണ് ആ​കാ​ശ​പാ​ത​യു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. കി​റ്റ്കോ​യ്ക്കാ​യി​രു​ന്നു നി​ര്‍​മ്മാ​ണ ചു​മ​ത​ല. ഭ​ര​ണം മാ​റി​യ​തോ​ടെ നി​ര്‍​മ്മാ​ണ​വും നി​ല​ച്ചു. 2019-ല്‍ ​ഗാ​ന്ധി​സ്മൃ​തി മ​ണ്ഡ​പം കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി രൂ​പ​രേ​ഖ പ​രി​ഷ്ക​രി​ച്ചെ​ങ്കി​ലും തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ച​ത​ല്ലാ​തെ ഒ​ന്നും ന​ട​ന്നി​ല്ല. നാ​ലു മാ​സം മുൻപ് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു കോ​ട്ട​യ​ത്ത് എ​ത്തി​യ​പ്പോ​ള്‍ ആ​കാ​ശ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...