കോട്ടയം : കോട്ടയം സി.എം.എസ്. കോളേജ് വൈസ് പ്രിന്‍സിപ്പലും ഇംഗ്ലിഷ് ഡിപാര്‍ട്മെന്റ മേധാവിയുമായ പ്രൊഫ. സിന്നി റേച്ചല്‍ മാത്യു (52) അന്തരിച്ചു. ഇന്നലെ വൈകീട്ട് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും ഇന്നു പുലര്‍ച്ചെയോടെ അന്ത്യം സംഭവിച്ചു. കഴിഞ്ഞ 27 വര്‍ഷമായി കോട്ടയം സി.എം.എസ് കോളേജില്‍ അധ്യാപികയായിരുന്നു. സംസ്ക്കാരം പിന്നീട്. ഭര്‍ത്താവ് കോട്ടയം മുട്ടമ്പലം വൈകത്തേട്ട് അനു ജേക്കബ് (ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കോട്ടയം.) മകന്‍ നിഖില്‍ ജേക്കബ് സക്കറിയ(കാനഡ).
കോട്ടയം സിഎംഎസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ നിര്യാതയായി
RECENT NEWS
Advertisment




























