പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ കുലശേഖരപേട്ടയിലെ യുവാവിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 13, 21, 22, 23 എന്നിവ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ജൂലൈ ആറുമുതല്‍ ഏഴു ദിവസത്തേക്ക് ഇതിനു പ്രാബല്യം ഉണ്ടായിരിക്കുക.
ഇന്ന് കൊവിഡ് പോസിറ്റീവ് ആയ യുവാവ് പത്തനംതിട്ട നഗരത്തിലെ ബേക്കറി ഉടമയുടെ മകനും മുസ്ലിം യുവജന സംഘടനയുടെ ജില്ലാ ഭാരവാഹിയുമാണ്. ഇയാള്‍ നിരവധി പൊതുപരിപാടികളില്‍ യു.ഡി.എഫ് നേതാക്കളോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതുപോലും പൂര്‍ണ്ണമല്ല. പത്തനംതിട്ടയിലെ മിക്കവാറും എല്ലാ പത്ര -മാധ്യമ സ്ഥാപനങ്ങളിലും ഇയാള്‍ രോഗത്തില്‍ ഇരിക്കുമ്പോള്‍ കയറിയിറങ്ങിയിട്ടുണ്ട്. നിലവില്‍ എല്ലാവരും ക്വാറന്റയിനില്‍ പോകേണ്ട അവസ്ഥയാണ്. ജില്ലാ ആസ്ഥാനത് ഇനിമുതല്‍ നടപടികള്‍ കര്‍ശനമാകും.