പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ്‌ 13, 21, 22, 23 എന്നിവ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പത്തനംതിട്ട നഗരത്തിലെ കുലശേഖരപേട്ടയിലെ യുവാവിന് ഇന്ന്  കൊവിഡ്‌  സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ്‌ 13, 21, 22, 23 എന്നിവ കണ്ടയിന്‍മെന്റ് സോണായി  പ്രഖ്യാപിച്ചു. ജൂലൈ  ആറുമുതല്‍ ഏഴു ദിവസത്തേക്ക് ഇതിനു പ്രാബല്യം ഉണ്ടായിരിക്കുക.

ഇന്ന് കൊവിഡ്‌   പോസിറ്റീവ് ആയ യുവാവ്  പത്തനംതിട്ട നഗരത്തിലെ ബേക്കറി ഉടമയുടെ മകനും മുസ്ലിം യുവജന സംഘടനയുടെ ജില്ലാ ഭാരവാഹിയുമാണ്. ഇയാള്‍ നിരവധി പൊതുപരിപാടികളില്‍ യു.ഡി.എഫ് നേതാക്കളോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതുപോലും പൂര്‍ണ്ണമല്ല. പത്തനംതിട്ടയിലെ മിക്കവാറും എല്ലാ പത്ര -മാധ്യമ സ്ഥാപനങ്ങളിലും ഇയാള്‍ രോഗത്തില്‍ ഇരിക്കുമ്പോള്‍ കയറിയിറങ്ങിയിട്ടുണ്ട്. നിലവില്‍ എല്ലാവരും ക്വാറന്റയിനില്‍ പോകേണ്ട അവസ്ഥയാണ്. ജില്ലാ ആസ്ഥാനത് ഇനിമുതല്‍ നടപടികള്‍ കര്‍ശനമാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിൻ ഹനീഫയുടെ കുടുംബം വാടകവീട്ടിൽ നിന്ന് ‘കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ’ ലേക്ക്

0
കൊച്ചി: മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് ഒടുവിൽ സ്വന്തം വീടെന്ന...

മകന്റെ ഭാര്യയായി വരുന്ന ആൾക്ക് കുടുംബത്തെ പരമ്പരാഗത രുചിക്കൂട്ടും അടുക്കളയും കൈമാറണമെന്ന മുഖ്യമന്ത്രിയുടെ പരോക്ഷ...

0
ആലപ്പുഴ: മകന്റെ ഭാര്യയായി വരുന്ന ആൾക്ക് കുടുംബത്തെ പരമ്പരാഗത രുചിക്കൂട്ടും അടുക്കളയും...

വംശനാശഭീഷണി നേരിടുന്ന അപൂർവ മൂങ്ങയെ കണ്ടെത്തി , ഉപദ്രവിക്കുകയോ പിടികൂടാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്

0
കുവൈത്ത് സിറ്റി: പ്രകൃതിയുടെ അത്ഭുതകരമായ അതിജീവന തന്ത്രങ്ങളിൽ ഒന്നിന് വീണ്ടും...

കലൂരിൽ കേൾവിശക്തി കുറവുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

0
എറണാകുളം: കലൂരിലെ ഫ്ലാറ്റിൽ കേൾവിശക്തി കുറവുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25-കാരനായ...