പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു ; പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എഞ്ചിനീയറിംഗ് ബിരുദധാരിയായ പത്തനംതിട്ട സ്വദേശിയെ ലൈംഗികാതിക്രമ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പാലവിളയില്‍ വീട്ടില്‍ അശ്വിന്‍ എസ് രാജി(33)നെയാണ് കോഴിക്കോട് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരക്ക് സമീപം വൈദ്യരങ്ങാടിയില്‍ കുടുംബവുമൊത്ത് താമസിച്ചു വരവെയാണ് ലൈംഗികാതിക്രമണം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചത്. 2022 നവംബര്‍ മുതല്‍ മൂന്ന് വര്‍ഷത്തോളം വിവിധ തവണകളായി ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി.

പെൺകുട്ടിക്ക് സാമൂഹമാധ്യമങ്ങൾ വഴി അശ്ലീല വിഡിയോകൾ അയച്ചു കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഫറോക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ ടിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അശ്വിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....