ശബരിമലയിൽ എൻഡിആർഎഫ് സംഘത്തെ നയിക്കാൻ പത്തനംതിട്ട സ്വദേശി ഡോ. അർജുൻ

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയിൽ എൻഡിആർഎഫ് സംഘത്തെ നയിക്കാൻ നാട്ടുകാരൻ. പത്തനംതിട്ട വലംചുഴി സ്വദേശിയായ, എൻഡിആർഎഫ് ആരക്കോണം നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാന്റന്റ് ഡോ. എ അർജുനാണ് വെള്ളിയാഴ്ച്ച ചാർജ് എടുത്തത്. നേരത്തെ അതിർത്തി രക്ഷാസേനയിൽ (ബിഎസ്എഫ്) ആയിരുന്ന അർജുന് ആദ്യമായാണ് ശബരിമലയിൽ ഔദ്യോഗിക കൃത്യനിർവഹണം. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്.

സന്നിധാനത്ത് 41 പേരും പമ്പയിൽ 40 പേരുമായി ആകെ 81 എൻഡിആർഎഫ് സേനയാണ് ശബരിമലയിൽ ഉള്ളത്. ദുരന്ത പ്രതിരോധത്തിന്റെ ചുമതലയുള്ള എൻഡിആർഎഫ് സംഘം സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്ന തീര്‍ത്ഥാടകരെ ഉടൻ സ്ട്രച്ചറിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്ന ജീവൻരക്ഷാപ്രവർത്തനമാണ് ചെയ്യുന്നത്. പുല്ലുമേട് വഴി വരുന്ന അയ്യപ്പന്മാരുടെ കാര്യത്തിലും ഇത്തരത്തിൽ ജാഗ്രത പുലർത്തുന്നു. ഇതിനകം 60 പേരെ ക്ഷണനേരം കൊണ്ട് സ്ട്രച്ചറിൽ എത്തിച്ച് വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...