പന്തളം : തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ നഗരം ഇരുട്ടിൽ. പ്രധാന ജംഗ്ഷനുകളിൽ ഉൾപ്പെടെ വഴിവിളക്കുകൾ കത്തുന്നില്ല. നഗരത്തിലെ പൊക്കവിളക്ക് പ്രവർത്തനരഹിതമായിട്ട് ഒരു വർഷത്തോളമായി. സന്ധ്യയോടെ ജംഗ്ഷൻ ഇരുട്ടിലാകും.
കടകളിലെയും മറ്റും പരസ്യ ബോർഡുകളിലെ വെളിച്ചം കണ്ടാണ് യാത്രക്കാർ ദിശ മനസ്സിലാക്കുന്നത്. 8 മണിയോടെ കടകൾ അടച്ചാൽ നഗരം ഇരുട്ടിന്റെ പിടിയിലാകും. രാത്രി 8ന് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് ഓഫാക്കുന്നതോടെ വാഹനങ്ങളുടെ സഞ്ചാരം അപകടകരമായ നിലയിലാണ്. ഉൾപ്രദേശങ്ങളിലും വഴിവിളക്കുകൾ പല ഭാഗങ്ങളിലും പ്രകാശിക്കുന്നില്ല. നഗരസഭാ കൗൺസിൽ നിലവിലുണ്ടായിരുന്ന സമയങ്ങളിൽ വഴിവിളക്കുകളുടെ പരിപാലനത്തിൽ കൗൺസിലർമാർ ശ്രദ്ധിച്ചിരുന്നു. എന്നാലിപ്പോൾ വെളിച്ചമില്ലെന്ന പരാതികൾ പരിഹാരമില്ലാതെ തുടരുകയാണ്. പോലീസ് സ്റ്റേഷൻ റോഡും ഒരാഴ്ചയായി ഇരുട്ടിലാണ്.