പോലീസും പെറ്റിയും പേടിച്ച് ജനങ്ങള്‍ പത്തനംതിട്ട നഗരം ഉപേക്ഷിക്കുന്നു ; വ്യാപാരികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ – കെട്ടിടങ്ങളുടെ ശവപ്പറമ്പായി നഗരം മാറുന്ന കാലം വിദൂരമല്ല  

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓടിനടന്നു ഫോട്ടോയെടുത്ത് പെറ്റിയടിക്കുന്ന പോലീസിനെക്കൊണ്ട് മടുത്തിരിക്കുകയാണ് പത്തനംതിട്ടയിലെ വ്യാപാരികള്‍. പാര്‍ക്കിംഗ് ഏരിയയില്‍പോലും വണ്ടി നിര്‍ത്തിയാല്‍ ഒരു ഇരയെകിട്ടിയ സന്തോഷത്താല്‍ ചാടിവീഴുകയാണ് ചില ഏമാന്മാര്‍. പോലീസിന്റെ ഈ നടപടിമൂലം നഗരത്തിലെ വ്യാപാരികളുടെ കച്ചവടം നഷ്ടപ്പെട്ടുകഴിഞ്ഞു. ഒരു സെക്കന്റ് നേരത്തേക്ക് പോലും ഒരു കടയുടെ മുമ്പില്‍ ഇരുചക്രവാഹനം പോലും നിര്‍ത്തുവാന്‍ ട്രാഫിക് പോലീസ് അനുവദിക്കില്ല. പാര്‍ക്ക് ചെയ്യുന്ന വാഹനത്തിന്റെ ഏതെങ്കിലും ഭാഗം റോഡിലെ വെള്ള വരയില്‍ കടന്നിട്ടുണ്ടോ എന്ന് സ്കെയില്‍ വെച്ച് അളന്ന് നോക്കി പെറ്റിയടിക്കുന്ന പോലീസ് പത്തനംതിട്ടയില്‍ മാത്രമേ കാണൂവെന്നാണ് നഗരത്തില്‍ എത്തുന്ന വാഹന ഉടമകള്‍ പറയുന്നത്.

ഓടുന്ന പോലീസ് വാഹനത്തില്‍ ഇരുന്നുകൊണ്ടും വഴിനീളെയുള്ള ഫോട്ടോകള്‍ എടുത്ത് കുറിമാനം എഴുതിവിടുകയാണ്. നിയമവും ചട്ടങ്ങളും പാലിക്കാതെയുള്ള   പോലീസിന്റെ നടപടികള്‍ പലപ്പോഴും അതിരുവിടുന്നതാണെങ്കില്‍പോലും ഇതിനെതിരെ പ്രതികരിക്കുവാന്‍ പത്തനംതിട്ടയിലെ ഒരു വ്യാപാര സംഘടനകളും തയ്യാറായിട്ടില്ല. പോലീസുമായുള്ള ചങ്ങാത്തം കാത്തുസൂക്ഷിക്കുവാന്‍ സംഘടനാ നേതാക്കള്‍ ശ്രമിക്കുമ്പോള്‍ അംഗങ്ങളായ വ്യാപാരികള്‍ ഓരോ ദിവസവും സ്ഥാപനം അടച്ചുപൂട്ടികൊണ്ടിരിക്കുകയാണ്. പോലീസിനെയും പെറ്റിയും പേടിച്ച് പത്തനംതിട്ട നഗരത്തിലേക്ക് ഇപ്പോള്‍ ആരും വരാതെയായി. നഗരത്തിന്റെ സമീപപ്രദേശങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളെയാണ് മിക്കവരും ഇപ്പോള്‍ ആശ്രയിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ പത്തനംതിട്ട നഗരത്തില്‍ വ്യാപാരികള്‍ ഉണ്ടാകില്ല. കെട്ടിടങ്ങളുടെ ശവപ്പറമ്പായി പത്തനംതിട്ട നഗരം മാറുന്ന കാലം വിദൂരമല്ല.

ഇടുങ്ങിയ നഗരമായ പത്തനംതിട്ടയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് പാര്‍ക്കിംഗിനാണ്. നഗരഹൃദയത്തില്‍ കൂടിയുള്ള ബസ്സ്‌ സര്‍വീസ് വലിയ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. പത്തനംതിട്ട നഗരത്തില്‍ ഗതാഗതപരിഷ്ക്കരണം ശാസ്ത്രീയമായി നടപ്പാക്കിയെങ്കില്‍ മാത്രമേ നഗരത്തിലെ കുരുക്ക് അഴിയൂ.ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന പെറ്റിയുടെ ടാര്‍ജറ്റ് തികയ്ക്കുവാന്‍ നെട്ടോട്ടമോടുകയാണ് എസ്‌.ഐയും സി.ഐയും ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍. ഇതിനിടെ ആര്‍ക്കൊക്കെ ഏതൊക്കെ നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാം എന്നത് പോലും ഇവര്‍ മറക്കുകയാണ്.

സബ് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളില്‍ ഉള്ളവര്‍, എ.എസ്.ഐ, ട്രാഫിക് വിഭാഗത്തിന്റെ ചുമതലയുള്ള ഹെഡ് കോണ്‍സ്റ്റബിള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമാണ് വാഹനം പരിശോധിക്കുവാനും പിഴ ഈടാക്കുവാനും നിയമപരമായി അധികാരമുള്ളത്‌. എന്നാല്‍ പത്തനംതിട്ടയില്‍ പലയിടങ്ങളിലും ട്രാഫിക് നിയന്ത്രിക്കാന്‍ നില്‍ക്കുന്ന ഹോം ഗാര്‍ഡുകള്‍ക്ക് പോലും ഇത്തരം അധികാരം വീതിച്ചു നല്കിയിട്ടുണ്ടോ എന്ന് സംശയിക്കുകയാണ്. വാഹനം റോഡരുകില്‍ ബ്രേക്ക് ചെയ്താലുടന്‍തന്നെ ഹോം ഗാര്‍ഡുകള്‍ മൊബൈലുമായി ചാടിവീഴും. ഇത് പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

വളവുകളില്‍ പതിയിരുന്നുള്ള വാഹന പരിശോധനക്കും ഒട്ടും കുറവില്ല. തിരക്കുള്ള റോഡുകളിലൂടെ വരുന്നവര്‍ക്ക് മുന്നിലേക്ക് വളവുകളില്‍ നിന്നും ചാടി വീണ് പരിശോധന നടത്തുവാന്‍ പാടില്ല എന്ന് നിയമം നിലനില്‍ക്കുമ്പോഴും ജില്ലയില്‍ പലയിടത്തും ഇത്തരം കലാപരിപാടികള്‍ ഇപ്പോഴും അരങ്ങേറുകയാണ്. കോന്നി പാലത്തിന് സമീപം ഇത്തരത്തില്‍ വാഹന പരിശോധന നടത്തിയപ്പോള്‍ പോലീസിനെ കണ്ട് ഭയന്ന് വാഹനം വെട്ടിച്ച മുച്ചക്ര വാഹനയാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടിരുന്നു. അംഗപരിമിതിയുള്ള ഇദ്ദേഹം വാഹനവുമായി താഴ്ച്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ടത് ഇപ്പോഴും ജനങ്ങളുടെ മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു. പെറ്റി ടാര്‍ജെറ്റ് തികയ്ക്കുവാന്‍ ഇത്തരത്തില്‍ വാഹന പരിശോധന തുടരുമ്പോഴും ജില്ലയില്‍ വാഹനത്തില്‍ കടത്തുന്ന കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും എണ്ണം പെരുകുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡ് പിരിച്ചുവിടണം ; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

0
എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപ പരാമർശം : രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ...

സാവാര്യയുടെ മരണം : കേസ് ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ആവശ്യം ; ജില്ലാ പോലീസ് മേധാവി...

0
ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത്...

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

0
ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ...