തന്നെ മൂന്ന് തവണ എസ്‌ഐടി ചോദ്യം ചെയ്തുവെന്ന പത്രവാര്‍ത്ത തള്ളി പി എസ് പ്രശാന്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തന്നെ മൂന്ന് തവണ എസ്‌ഐടി ചോദ്യം ചെയ്തുവെന്ന പത്രവാര്‍ത്ത തള്ളി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വാസ്തവത്തില്‍ ഒരു തവണയാണ് എസ്‌ഐടി തന്റെ മൊഴി രേഖപ്പെടുത്തിയത്. വളരെ ക്രഡിബിലിറ്റിയുള്ള ചില മുഖ്യധാര പത്രങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് എന്നുള്ളതുകൊണ്ടാണ് ഇത് പറയേണ്ടി വന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 2025-ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറി എന്നാണ് വാര്‍ത്ത. 2025 ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കും സംഘത്തിനും കൈമാറായിട്ടില്ല. തിരുവാഭരണം കമ്മീഷണര്‍, വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റിവിംഗ് എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ സുരക്ഷിത വാഹനത്തിലാണ് കൊണ്ട് പോയത്. സന്നിധാനത്ത് നിന്ന് എടുക്കുന്നത് മുതല്‍ തിരികെ പുന:സ്ഥാപിക്കുന്നത് വരെ കൃത്യമായ മഹസര്‍ രേഖകളും വീഡിയോ ചിത്രീകരണവും ഉണ്ടായിരുന്നു.

തിരികെ സന്നിധാനത്ത് എത്തിച്ച് പുന:സ്ഥാപിച്ചപ്പോള്‍ ദ്വാരപാലക ശില്‍പ്പ പാളികളിലെ ആകെത്തൂക്കവും അതില്‍ സ്വര്‍ണ്ണത്തിന്റെ അളവും കൂടുകയാണ് ചെയ്തത്. ദേവസ്വം ബോര്‍ഡിന് ഒരു നഷ്ടവും വരുത്തിയിട്ടുമില്ല. സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ വീഴ്ച്ചയില്‍ ബോര്‍ഡ് സെക്രട്ടറി ബഹു: കോടതിയോട് മാപ്പ് പറയുകയും ചെയ്തു. അന്വേഷണ ഘട്ടത്തിലായത് കൊണ്ട് തന്നെ കൂടുതല്‍ പറയുന്നില്ല. ഇത് തന്നെ പറയേണ്ടി വന്നത് ചില മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധത പ്രചരിച്ചിക്കുന്നത് കൊണ്ടാണ്’, പി എസ് പ്രശാന്ത് കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...