റാന്നി വൈക്കം ഗവൺമൻെറ് യു.പി സ്കൂളിന് ഭൂമി വേണമെന്ന്​ ആവശ്യം ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി വൈക്കം ഗവൺമൻെറ് യു.പി സ്കൂളിന് ഭൂമി വേണമെന്ന്​ ആവശ്യം ഉയരുന്നു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാത വന്നതോടെ സ്കൂളിന്​ സ്ഥലമില്ലാതെയായി. പഞ്ചായത്തിലെ വളരെ പഴക്കം ചെന്ന ഈ സ്കൂളിന്‍റെ പ്രവർത്തനത്തിന്​ തടസ്സം നേരിട്ടിരിക്കുകയാണ്.

എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. പഞ്ചായത്ത്, എം.എൽ.എ, എം.പി എന്നീ സർക്കാർ ഫണ്ടുപയോഗിച്ചാണ് ഈ സ്കൂളിന്​ കെട്ടിടവും സൗകര്യങ്ങളും ഒരുക്കിയത്. റോഡി​ൻെറ വീതി കൂട്ടിയപ്പോൾ കുട്ടികൾ കളിച്ചു കൊണ്ടിരുന്ന ഗ്രൗണ്ടി​ൻെറ ഭൂരിഭാഗവും നഷ്​ടപ്പെട്ടു. ഇപ്പോൾ കെട്ടിടം മാത്രമായി. സ്കൂളി​ൻെറ പിന്നിലൂടെ തിരുവാഭരണ പാത കടന്നു പോകുന്നുണ്ട്. തിരുവാഭരണ പാതയുടെ സ്ഥലം കൂടി അളന്നു കഴിഞ്ഞതോടെ പിന്നിലും സ്ഥലം ഇല്ലാതായി.

മുന്നിലൂടെയും പിന്നിലൂടെയും വഴി വന്നതോടെ സ്കൂളി​ൻെറ ഭാവിയുടെ വഴിയടഞ്ഞു. സൗകര്യങ്ങൾ കുറഞ്ഞ സ്കൂളിലേക്ക് കൂട്ടികളെ എങ്ങനെ വിടുമെന്നാണ് രക്ഷകർത്താക്കളുടെ ആശങ്ക. സ്കൂളി​ൻെറ മുന്നോട്ടുള്ള നടത്തിപ്പിന് അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യ സ്കൂളുകളുടെ മത്സരത്തിനിടയിൽ, 250ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളായി മാറുകയും പ്രവർത്തന മികവിൽ ഒന്നാമതെത്തുകയും ചെയ്​ത സ്കൂളി​ൻെറ തുടർ പ്രവർത്തനത്തിന്​ സ്കൂളിനോട് ചേർന്ന സ്ഥലം സർക്കാർ വിലക്കു വാങ്ങി പുതിയ കെട്ടിടം പണിതാൽ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...