റേഷന്‍കടകളില്‍ സൗജന്യ കിറ്റുകള്‍ ലഭിക്കുന്നില്ല : വ്യാപാരികള്‍ക്കുമേല്‍ സമ്മര്‍ദവുമായി കാര്‍ഡ്‌ ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

  പത്തനംതിട്ട: റേഷന്‍ കടകളില്‍ സൗജന്യ കിറ്റുകള്‍ ലഭിക്കാതെ വന്നതോടെ വ്യാപാരികള്‍ക്ക്‌ മേല്‍ സമ്മര്‍ദ്ദവുമായി കാര്‍ഡ്‌ ഉടമകള്‍. വെള്ള കാര്‍ഡുകാര്‍ക്ക്‌ അനുവദിച്ച കിറ്റാണ്‌ യഥാസമയം വിതരണത്തിന്‌ കഴിയാതെ വന്നത്‌.

കിറ്റുകള്‍ കടകളില്‍ എത്തിക്കാതെ വിതരണ തീയതി പ്രഖ്യാപിച്ചതാണ്‌ ഇപ്പോഴത്തെ പ്രശ്‌നത്തിന്‌ കാരണം. എങ്കിലും കടക്കാര്‍ക്ക്‌ നേരെയാണ്‌ പലയിടത്തും ആക്രോശം.
ഈ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ എത്തിയവര്‍ക്ക്‌ കാര്‍ഡിന്റെ മഞ്ഞ, റോസ്‌ നിറവും നമ്പറും നോക്കി കിറ്റുകള്‍ നല്‍കിയിരുന്നു. നീല കാര്‍ഡുകളുടെ വിതരണത്തിനായി വൈകിയാണ്‌ പലയിടത്തും കിറ്റുകള്‍ എത്തിയത്‌. വെള്ള കാര്‍ഡിനുള്ളവ ഇത്‌ വരെ വന്നുമില്ല.

പലയിടത്തും ആദ്യമെത്തിയ നീല, വെള്ള കാര്‍ഡുകാര്‍ക്ക്‌ കിറ്റുകള്‍ നല്‍കി. ഇതോടെ പ്രശ്‌നം വീണ്ടും രൂക്ഷമായി. തങ്ങള്‍ക്ക്‌ അനുവദിച്ച ദിവസം കിറ്റ്‌ ലഭിക്കാതെ വന്നതോടെ വെള്ള കാര്‍ഡുകാര്‍ കടക്കാര്‍ക്ക്‌ നേരെ തിരിഞ്ഞു. ജില്ലയില്‍ എല്ലാ താലൂക്കിലും സാധനങ്ങളുടെ പാക്കിങ്‌ നടക്കുന്നുണ്ട്‌. ഇത്‌ പൂര്‍ത്തിയാകുന്ന മുറക്ക്‌ കടകളിലേക്ക്‌ എത്തിക്കുമെന്നാണ്‌ സിവില്‍ സപ്ലൈസ്‌ അധികൃതര്‍ പറയുന്നത്‌.

നീല, വെള്ള കാര്‍ഡുകാര്‍ക്ക്‌ ലഭ്യമാകാതെ ഇരിക്കുകയും മഞ്ഞ, റോസ്‌ കാര്‍ഡുകാര്‍ക്ക്‌ പരിമിതപ്പെടുത്തുകയും ചെയ്‌തതു കൊണ്ട്‌ റേഷന്‍കടകളില്‍ മണ്ണെണ്ണയുടെ അളവ്‌ കുറഞ്ഞതിനാല്‍ കടക്കാര്‍ക്ക്‌ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ തടസത്തിനു പിന്നാലെയാണ്‌ ഇപ്പോള്‍ കിറ്റ്‌ വിതരണ പ്രശ്‌നം. ജില്ലയില്‍ എട്ട്‌ കിലോമീറ്ററിനുള്ളില്‍ ഉള്ള ഹോള്‍സെയിലില്‍ നിന്ന്‌ മണ്ണെണ്ണ വിതരണം ചെയ്‌തിരുന്നു. ഈ മാസം 40 മുതല്‍ 100 ലിറ്റര്‍ വരെയുള്ള മണ്ണെണ്ണ എടുക്കുവാന്‍ 35 കിലോമീറ്റര്‍ വരെ പോകേണ്ട അവസ്‌ഥയാണുള്ളത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...