ഇന്ത്യയെ ബിജെപി അടിമത്വ സംസ്കാരത്തിലേക്ക് നയിക്കുന്നു : എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കാർഷിക മേഖല കോർപറേറ്റുകളുടെ കയ്യിലെത്തുന്നതോടെ കർഷകർ അടിമകളായി മാറുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് അൻസാരി ഏനാത്ത് പറഞ്ഞു. രാജ്യത്തിൻ്റെ കാർഷിക മേഖലയെ തകർത്തെറിയുന്ന പുതിയ നിയമനിർമാണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ദേശീയ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പത്തനംതിട്ടയിൽ എസ്.ഡി.പി.ഐ സംഘടിപ്പിച്ച ഐക്യദാർഢ്യറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ ബിജെപി പഴയ കാല അടിമത്വ സംസ്ക്കാരത്തിലേക്കാണ് നയിക്കുന്നത്.  രാജ്യത്തിൻ്റെ പൊതുമേഖല സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തു കൊണ്ടിരിക്കുന്ന ബിജെപി ഭരണകൂടം കാർഷിക നിയമങ്ങളെ ഭേദഗതി വരുത്തിയത് രാജ്യത്തിൻ്റെ കാർഷിക മേഖലയും കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുന്നതിന്റെ ഭാഗമാണ്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ബില്ല് പാർലമെൻ്റിൽ പാസാക്കിയെടുത്ത നടപടി അപകടകരമായ ഫാസിസ്റ്റ് തന്ത്രമാണ്. ഫാസിസ്റ്റുകൾ കർഷകരെയും തേടിയെത്തിയതായും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി ഗാന്ധി സ്ക്വയറിൽ  സമാപിച്ചു. എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എസ് മുഹമ്മദ് റാഷിദ്, ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലീം, വൈസ് പ്രസിഡൻ്റ് സാജിദ് മൗലവി എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

0
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ്...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത....

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

കോൺഗ്രസിന്റെ സമരം ആത്മാർത്ഥതയില്ലാത്തതാണെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ

0
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് പരിസ്ഥിതി...