പത്തനംതിട്ട : യാത്രക്കാരുടെ തണുത്ത പ്രതികരണംമൂലം തുടങ്ങാൻ കഴിയാതിരുന്ന കെ.എസ്.ആർ.ടി.സിയുടെ ബസ് ഓൺ ഡിമാൻഡ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കെ എസ് ആർ ടി സി അധികൃതർ വ്യക്തമാക്കി.
ഓണം കഴിഞ്ഞാലുടൻ തിരുവല്ലയിൽനിന്ന് നാലിടത്തേക്ക് ബോണ്ട് സർവ്വീസ് പ്രഖ്യാപിച്ചു. കോട്ടയം കളക്ടറേറ്റ്, ആലപ്പുഴ, പത്തനംതിട്ട, അടൂർ എന്നിവിടങ്ങളിലേക്കാണ് സർവ്വീസുകൾ. മുമ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ആറ് പേർ മാത്രമാണ് തിരുവല്ലയിൽ എത്തിയത്. വിവിധ ഡിപ്പോകളിലേക്കാണ് ഇവർ സർവ്വീസ് ആവശ്യപ്പെട്ടിരുന്നത്. അതിനാൽ പദ്ധതി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഒരേസ്ഥലത്തേക്ക് സ്ഥിരം പോകുന്ന യാത്രക്കാരുടെ ഗ്രൂപ്പുണ്ടാക്കി അവർക്ക് പ്രത്യേക ബസ് സർവ്വീസ് എന്നതാണ് പദ്ധതി.