എട്ടുമാസമായിട്ടും റോഡുപണി പൂർത്തിയായില്ല ; പരാതിയുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: എട്ടുമാസം മുമ്പ് നിർമാണം തുടങ്ങിയ പെരിങ്ങര പഞ്ചായത്തിലെ ഒമ്പത്, 12 വാർഡുകളിലൂടെ കടന്നുപോകുന്ന ഇട്ടിച്ചൻ പറമ്പിൽപടി -മട്ടയ്ക്കൽ പടി റോഡി​ൻെറ നിർമാണം പൂർത്തിയാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്​.

2018ലെ മഹാപ്രളയത്തോടെയാണ് റോഡ് പൂർണമായും തകർന്നത്. തുടർന്ന്,​ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്​ 25 ലക്ഷം രൂപ അനുവദിച്ചു. വെള്ളക്കെട്ട് പതിവാകുന്ന ഭാഗം മണ്ണിട്ടുയർത്തി ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ച് ടാറിങ്​ നടത്തുന്നതിനുള്ള പണികളാണ് ആരംഭിച്ചത്. എന്നാൽ, മെറ്റലിങ്ങിനുശേഷം മാസങ്ങൾ പിന്നിട്ടിട്ടും റോഡ് ടാർ ചെയ്​തിട്ടില്ല. മെറ്റൽ പൂർണമായും ഇളകിക്കിടക്കുന്നത് കടുത്ത യാത്രാദുരിതത്തിന് കാരണമായിട്ടുണ്ട്. മെറ്റൽ ഇളകിക്കിടക്കുന്ന റോഡിലൂടെ ഇരുചക്ര വാഹനയാത്ര തീർത്തും ദുഷ്കരമാണ്​. റോഡി​ൻെറ ശോച്യാവസ്ഥ മൂലം വാഹനങ്ങളുടെ ടയർ പഞ്ചറാകുന്നതും പതിവായി മാറിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...