ആള്‍മാറാട്ടം നടത്തി സഹകരണ ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വ്യാജരേഖകള്‍ ചമച്ചും ആള്‍മാറാട്ടം നടത്തിയും 26 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ അറസ്റ്റില്‍. കോഴിക്കോട് സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നുമാണ് പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. കടലുണ്ടി സുമതി നിവാസില്‍ കെ.പി പ്രദീപന്‍ (40) , മൊടക്കല്ലൂര്‍ പാലക്കല്‍ സിജുലാല്‍ (45) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗണ്‍ എസ്‌എച്ച്‌ഒ ഉമേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ കെടി ബിജിത്ത്, വിനോദ് കുമാര്‍ , സീനിയര്‍ സിപിഒമാരായ സജേഷ് കുമാര്‍, സിജി, സിപിഒ അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

2013ലാണ് സംഭവം നടക്കുന്നത്. രണ്ടാം പ്രതി സിജുലാലിന്റെ ബന്ധുകൂടിയായ നന്മണ്ട സ്വദേശിയുടെ 84 സെന്റ് സ്ഥലം 2009ല്‍ ബാലുശേരിയിലെ കെഡിസി ബാങ്ക് ശാഖയില്‍ പണയം വെച്ച കാര്യം മറച്ചുവെച്ച്‌ ചേളന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ആധാരം പകര്‍ത്തി വാങ്ങി നോട്ടറി അറ്റസ്റ്റ് ചെയ്യിച്ച്‌ വ്യാജ ഐഡി കാര്‍ഡ് അടക്കമുള്ള രേഖകള്‍ നിര്‍മ്മിച്ചു.

തുടര്‍ന്ന് ആള്‍മാറാട്ടം നടത്തിയാണ് ഇവര്‍ സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കല്ലായ് റോഡ് ശാഖയില്‍ നിന്നും 26 ലക്ഷം രൂപ ലോണ്‍ തരപ്പെടുത്തി തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ പരാതിയില്‍ കഴിഞ്ഞ എട്ടു മാസമായി ടൗണ്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും അറസ്റ്റിലായത്. തമിഴ്നാട്ടിലും പാലക്കാടും കൂത്തുപറമ്പിലുമായി ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍.

എന്നാല്‍ സിജുലാലിനെ കൂത്തുപറമ്പില്‍ വെച്ചും പ്രദീപനെ കടലുണ്ടിയില്‍ നിന്നുമാണ് പിടികൂടിയത്. പല സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ വാങ്ങി ധൂര്‍ത്തടിച്ച്‌ ജീവിക്കുകയാണ് ഇവരുടെ രീതി. സമാനമായ തട്ടിപ്പുകള്‍ സംഘം നടത്തിയിട്ടുണ്ടോയെന്നും സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...