പത്തനംതിട്ട ട്രഷറി തട്ടിപ്പ് കേസില്‍ കാണാതായ ചെക്ക് കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ട്രഷറി തട്ടിപ്പ് കേസില്‍ പ്രതി നശിപ്പിച്ചെന്ന് കരുതിയ ചെക്ക് ക്രൈംബ്രാഞ്ച് കണ്ടെടുത്തു. പെരുനാട് സബ് ട്രഷറിയില്‍ നടത്തിയ പരിശോധനയിലാണ് ചെക്ക് കണ്ടെത്തിയത്. കംമ്പ്യൂട്ടറിന്റെ സി.പി.യുവിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 38,000 രൂപയുടേതാണ് ചെക്ക്. മുഖ്യപ്രതി ഷഹീര്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ പരിശോധിച്ചശേഷം ഹാര്‍ഡ് ഡിസ്ക് അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഹാര്‍ഡ് ഡിസ്ക് പരിശോധന നടന്നുവരുകയാണ്.

പ്രതി ഏഴുതവണ ചെക്ക് ഉപയോഗിച്ച്‌ പണം മാറിയതായി നേരത്തേ കണ്ടെത്തിയിരുന്നു. ജില്ലാ ട്രഷറിയില്‍ മൂന്നുതവണയും എരുമേലി സബ് ട്രഷറിയില്‍ രണ്ട് തവണയും മല്ലപ്പള്ളി, പെരുനാട് സബ്ട്രഷറികളില്‍ ഓരോ തവണയുമാണ് ചെക്ക് മാറിയിരിക്കുന്നത്. ഇതില്‍ പെരുനാട്ടിലെ ചെക്ക് മാത്രമാണ് നേരിട്ട് മാറിയത്. ഈ ചെക്ക് കാണാതായതാണ് തട്ടിപ്പ് പുറത്തുവരാന്‍ പ്രധാന കാരണം. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് രണ്ടാഴ്ചയോളം പിന്നിടുമ്പോഴും ഷഹീറിനെ ചോദ്യംചെയ്യാനോ അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...