പത്തനംതിട്ട ഉപജില്ല കലോത്സവം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

കുമ്പളാംപൊയ്ക : നവംബർ 6, 8, 9, 10 തീയതികളിലായി കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്കൂളിൽ വെച്ച് നടത്തപ്പെട്ട പത്തനംതിട്ട ഉപജില്ലാ കലോത്സവം സമാപിച്ചു. ആറു വേദികളിലായി നടത്തപ്പെട്ട മത്സരങ്ങളിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾ മാറ്റുരച്ചു. കൂടാതെ സംസ്കൃത കലോത്സവം, അറബിക്കലോത്സവം എന്നിവയും നടന്നു. 40 കുട്ടികളുമായി കലോത്സവത്തിലെത്തിയ പേഴുംപാറ ഡി പി എം യുപി സ്കൂൾ മികവാർന്ന വിജയം കൈവരിച്ചു. യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും കഴിഞ്ഞ 32 വർഷമായി തുടർച്ചയായി സംസ്കൃത കലോത്സവം ചാമ്പ്യൻഷിപ്പും എൽ പി വിഭാഗം റണ്ണറപ്പും എൽപി അറബിക്കലോത്സവം റണ്ണറപ്പും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ കുട്ടികൾ എ ഇ ഓ സന്തോഷ് കുമാറിന്റെ കയ്യിൽ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി. റാന്നി എസ്എൻഡിപി യൂണിയന്റെ കീഴിലുള്ള സ്കൂൾ ആണ് പേഴുംപാറ ഡി പി എം യു പി സ്കൂൾ. വിജയികളെ എസ്എൻഡിപി മാനേജ്മെന്റ് റാന്നി യൂണിയനും പിടിഎ കമ്മിറ്റിയും അഭിനന്ദിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...