പത്തനംതിട്ട വഞ്ചികപ്പൊയ്ക നഗര ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വഞ്ചികപ്പൊയ്കയിൽ നഗരസഭയുടെ മൂന്നാമത് വെൽനെസ്സ് സെന്റർ ആരോഗ്യമന്ത്രി വീണാ ജോർജ് നാളെ (20) വൈകുന്നേരം 4 ന് ഉദ്ഘാടനം ചെയ്യും. 31-ാം വാർഡിൽ പ്രവർത്തനം ആരംഭിക്കുന്ന സെന്ററിന്റെ സേവനം ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം അഞ്ച് വരെയാണ്. ഇതോടെ നഗരസഭ പ്രഖ്യാപിച്ച 3 വെൽനെസ്സ് സെന്ററുകളും പോളി ക്ലിനിക്കും യാഥാർത്ഥ്യമായി. പരിശോധന മുറി, നിരീക്ഷണ മുറി, കാത്തിരിപ്പുകേന്ദ്രം, വെൽനെസ്സ് റൂം, ശൗചാലയം, ഫാർമസി, നേഴ്സിങ് സ്റ്റേഷൻ, ലാബ് കം സ്റ്റോർ എന്നീ സൗകര്യങ്ങളാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിലുള്ളത്. ഒരു മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്റ്റാഫ്നേഴ്സ്, ഫാർമസിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നിവർ സേവനത്തിനായി ഉണ്ടാകും.

വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിലച്ച ഹെൽത്ത് സെന്ററാണ് ജനകീയ ആരോഗ്യ കേന്ദ്രമായി രൂപാന്തരം പ്രാപിച്ചത്. മൈലാടുംപാറയിലും വെട്ടിപ്പുറത്തും നഗരസഭ ആരംഭിച്ച രണ്ട് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ഉപയോഗിച്ചാണ് വെൽനെസ്സ് സെന്ററുകൾ തയ്യാറാക്കിയിരിക്കുന്നത്. ദേശീയ തലത്തിൽ ഇക്കൊല്ലം നടത്തിയ പരിശോധനയിൽ അംഗീകാരം നേടിയ ജില്ലയിലെ ഏക ആരോഗ്യ കേന്ദ്രം കുമ്പഴയിലെ നഗരസഭയുടെ യുപിഎച്ച്സി (അർബൻ പ്രൈമറി ഹെൽത്ത് സെൻ്റർ)ആയിരുന്നു. മികച്ച അടിസ്ഥാന സൗകര്യവും ഗുണനിലവാരമുള്ള സേവനവും ജനങ്ങൾക്ക് നൽകിയാണ് നഗര ആരോഗ്യ കേന്ദ്രം നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് എന്ന എൻ.ക്യു.എ.എസ് ൽ 97.75% സ്കോർ നേടിയത്.

ഇച്ഛാശക്തിയുള്ള ഭരണസമിതിയും ആത്മാർത്ഥമായ ഇടപെടലുകളും നാടിന് പ്രയോജനപ്രദം ആകുന്നതിന്റെ മികച്ച ഉദാഹരണമാണ് നഗര പ്രാഥമിക ആരോഗ്യ കേന്ദ്രവും പോളി ക്ലിനിക്കും വെൽനെസ്സ് സെന്ററുകളും ചേർന്ന നഗരസഭയുടെ ആരോഗ്യ സേവന ശൃംഖല. നഗരപരിധിയിലെ വിവിധ പ്രദേശങ്ങളിലായി സമീപ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഉൾപ്പെടെ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നത് ആരോഗ്യ രംഗത്ത് നഗരം കൈവരിച്ച നേട്ടമാണ്. ആരോഗ്യ സേവന രംഗത്തും ഇതര മേഖലകളിലും പ്രഖ്യാപിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയും തുടർ പ്രവർത്തനങ്ങൾ ഉറപ്പാക്കിയുമാണ് ഭരണസമിതി മുന്നോട്ടുപോകുന്നത്. ജനങ്ങളുടെ ആവശ്യകതകളും നഗരത്തിന്റെ ഭാവിയും മുന്നിൽകണ്ട് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കൊപ്പം വെൽനസ്സ് സെൻ്ററും പൂർത്തീകരിക്കാനായതിൽ അഭിമാനമുണ്ടെന്ന് നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...