Saturday, May 10, 2025 6:25 am

വീണാ ജോര്‍ജ്ജിന്റെ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് പത്തനംതിട്ടയില്‍ ഒരു കോടി മുടക്കി വിശ്രമകേന്ദ്രം ; നിര്‍മ്മാണത്തില്‍ വന്‍ തട്ടിപ്പ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്വന്തം മണ്ഡലമായ ആറന്മുളയുടെ ആസ്ഥാനമായ പത്തനംതിട്ടയില്‍ നഗരസഭാ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്‌ നിര്‍മ്മിച്ച കെട്ടിടം വിവാദത്തില്‍. വഴിയോര വിശ്രമകേന്ദ്രമെന്ന പേരില്‍ രണ്ടു നിലകളിലായി 2400 ചതുരശ്രയടി വലിപ്പത്തില്‍ നിര്‍മ്മിച്ച കെട്ടിടമാണ് ചെലവഴിച്ച തുകയുടെ പേരില്‍ വിവാദമായത്. ഈ കെട്ടിടത്തിന് 80 ലക്ഷം രൂപ ചെലവഴിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. ഇതില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഇനിയൊരു 20 ലക്ഷം കൂടി വേണ്ടി വരും. വമ്പന്‍ അഴിമതി കെട്ടിട നിര്‍മ്മാണത്തില്‍ നടന്നുവെന്ന് ആക്ഷേപം.

നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. ഇവര്‍ ഈ കരാര്‍ സ്വകാര്യ ഏജന്‍സിക്ക് മറിച്ചു കൊടുത്തു. ഈ ഏജന്‍സിക്ക് 65 ലക്ഷത്തിനാണ് കരാര്‍ കൊടുത്തതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതിന് ഏജന്‍സിയുമായി തുക പറഞ്ഞ് കരാര്‍ ഒപ്പിട്ടിട്ടുമുണ്ട്. ഏജന്‍സിക്കും നിര്‍മ്മിതി കേന്ദ്രത്തിനുമിടയില്‍ 15 ലക്ഷം ആവിയായി. നാട്ടില്‍ സ്വകാര്യ കരാറുകാര്‍ ചതുരശ്ര അടിക്ക് 1650-1800 രൂപ നിരക്കിലാണിപ്പോള്‍ കെട്ടിടങ്ങള്‍ പണിയാന്‍ കരാറില്‍ ഏര്‍പ്പെടുന്നത്.

ഇതിലും കുറഞ്ഞ നിരക്കില്‍ പണികള്‍ ഏറ്റെടുത്ത് ചെയ്യുന്ന നിരവധി പേരുണ്ട്. ഈ സാഹചര്യത്തില്‍ 2400 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം ഗുണ നിലവാരമുള്ള സാമഗ്രികള്‍ ഉപയോഗിച്ച്‌ 40 ലക്ഷം രൂപക്ക് നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് കരാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എങ്കില്‍ തന്നെയും നല്ല ലാഭം കരാറുകാര്‍ക്ക് കിട്ടും.

വിശ്രമ കേന്ദ്രത്തിന് ചെലവായ തുക കേട്ട് ഇത് സ്വര്‍ണം പൂശിയതാണോയെന്ന് നാട്ടുകാര്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കിടക്കുകയാണ്. ഉദ്ഘാടനം ഉടനെ നടത്തി കെട്ടിടം നഗരസഭക്ക് വിട്ടു കൊടുക്കും. ആദ്യം എസ്റ്റിമേറ്റ് തുക 75 ലക്ഷം ആയിരുന്നു. പിന്നീട് തുക തികഞ്ഞില്ലെന്നു പറഞ്ഞ് അഞ്ചു ലക്ഷം കൂടി അനുവദിക്കുകയായിരുന്നു. ജില്ലാ ആസ്ഥാനത്ത് എത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ വേണ്ടിയാണ് ഇത് നിര്‍മ്മിച്ചത്.

ഇതില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേകം വിശ്രമ മുറിയുണ്ട്. ശുചിമുറികളും, വിവരങ്ങള്‍ നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തിനായി ഒരു മുറിയും ഭിന്നശേഷിക്കാര്‍ക്കായി ഒരു മുറിയും ലൈബ്രറിയുമുണ്ട്. ഭക്ഷ്യ വകുപ്പുമായി ചേര്‍ന്ന് ഹോട്ടല്‍ തുടങ്ങാനുള്ള പദ്ധതിയുമുണ്ട്. കെട്ടിടത്തിലേക്കുള്ള ഫര്‍ണീച്ചര്‍ വാങ്ങാന്‍ വീണ്ടും പ്രത്യേക ഫണ്ടിനായി ശ്രമിക്കുകയാണ്. 2017 ല്‍ നഗരസഭയുമായി ചര്‍ച്ച നടത്തിയാണ് നഗരസഭയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലം കെട്ടിടം നിര്‍മ്മിക്കാന്‍ ഏറ്റെടുത്തത്.

2019 ല്‍ റോസ്ലിന്‍ സന്തോഷ് നഗരസഭ അധ്യക്ഷ ആയിരുന്നപ്പോഴാണ് സ്ഥലം വിട്ടുനല്‍കിയത്. 2016 ല്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ നിരക്കിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം നടന്നു വരുന്നത്. കോവിഡ് വന്നതോടെ ചില നിര്‍മ്മാണ സാമഗ്രികള്‍ക്ക് വില വര്‍ധിച്ചു. അതിന് മുന്‍പ് കെട്ടിടംപണി പൂര്‍ത്തിയായതുമാണ്. സ്വകാര്യ കോണ്‍ട്രാക്ടര്‍മാരുടെ ഇപ്പോഴത്തെ നിരക്കാണ് ചതുരശ്ര അടിക്ക് 1650-1800 രൂപ എന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മണ്ഡലത്തില്‍ അഴിമതി നടത്താന്‍ മുതിര്‍ന്ന കരാറുകാര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പൊതുപ്രവര്‍ത്തകര്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ബിജെപി...

കണ്ണൂരില്‍ നവവധുവിന്റെ സ്വര്‍ണം മോഷ്ടിച്ച സ്ത്രീ പിടിയില്‍

0
കണ്ണൂര്‍: കരിവെള്ളൂരിലെ വിവാഹ വീട്ടില്‍നിന്നും നവവധുവിന്റെ സ്വര്‍ണം മോഷ്ടിച്ച സ്ത്രീ പിടിയില്‍....

പാകിസ്ഥാന്‍റെ എറ്റവും വലിയ ആയുധ ദാതാവ് ചൈന

0
ദില്ലി : പഹൽഗാമിൽ നുഴഞ്ഞു കയറിയ ഭീകരർ 26 നിരായുധരായ മനുഷ്യരെ...

വ്യോമപാത പൂർണമായി അടച്ച് പാകിസ്ഥാൻ

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അതിർത്തിയിൽ സം​ഘർഷം തുടരുന്നതിനിടെ വ്യോമപാത...