Friday, March 29, 2024 3:29 pm

തേക്കടിയും മൂന്നാറിലെ രാജമലയും നാളെ തുറക്കും ; വനംവകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് നടപടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജീവമായി തുടങ്ങി. സഞ്ചാരികള്‍ ഏറെ എത്താറുള്ള തേക്കടിയും മൂന്നാറിലെ രാജമലയും നാളെ തുറക്കും. വനംവകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് നടപടി. ഓണക്കാലത്ത് സഞ്ചാരികളുടെ വരവ് കൂടുന്നതോടെ പ്രതിസന്ധികള്‍ക്ക് ആശ്വസമാകുമെന്ന കണക്കു കൂട്ടലിലാണ് ടൂറിസം രംഗത്തുള്ളവര്‍.

Lok Sabha Elections 2024 - Kerala

ഇടുക്കി, മാട്ടുപ്പെട്ടി, രാമക്കല്‍മേട്, പാഞ്ചാലിമേട്, വാഗമണ്‍, മലങ്കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഞ്ചാരികളെത്തി. മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗും തുടങ്ങി. കൊവിഡ് മാനദണ്ഡള്‍ കര്‍ശനമായി പാലിച്ചാണ് എല്ലായിടത്തും പ്രവേശനം. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഡോസ് വാക്‌സീന്‍ എടുത്ത് 2 ആഴ്ച കഴിഞ്ഞതിന്റെയോ കൊവിഡ് വന്നുപോയതിന്റെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

തേക്കടിയിലെ ടൂറിസം പരിപാടികള്‍ ഒന്നാം തരംഗത്തിനുശേഷം പുനരാരംഭിച്ചപ്പോള്‍ വര്‍ധിപ്പിച്ച ബോട്ട് ചാര്‍ജ് പിന്‍വലിച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരുടെ എണ്ണം കുറവാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു ; ഇരുകാലുകള്‍ക്കും പൊള്ളല്‍

0
കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി...

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ; വ്യാജപ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍

0
തിരൂര്‍: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് വ്യാജപ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. ചമ്രവട്ടം...

വർക്കലയിൽ റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

0
തിരുവനന്തപുരം : വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക്...

ഇടുക്കി സ്പ്രിങ്‍വാലിയിൽ‌ കാട്ടുപോത്ത് ആക്രമണം : ഒരാൾക്ക് പരിക്ക്

0
ഇടുക്കി: ഇടുക്കി സ്പ്രിംങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. മുല്ലമല...