മൂത്ത കുട്ടിയുടെ തൊട്ടിക്കയറിൽ ഗർഭിണി തൂങ്ങി മരിച്ചു ; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മണ്ണാർക്കാട്‌ : ചങ്ങലീരിയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. ‌ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസിന്റെ മകൾ റുസ്നിയ ജബിൻ മരിച്ച കേസിലാണ് തെങ്കര വെള്ളാരംകുന്ന് ഏറാടൻ മുഹമ്മദ് മുസ്തഫ (31), മുസ്തഫയുടെ പിതാവ് ഹംസ (67) എന്നിവരെ വെള്ളാരംകുന്നത്തെ വീട്ടിൽ നിന്നു മണ്ണാർക്കാട് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഗാർഹിക പീഡന നിരോധന നിയമവും സ്ത്രീധന നിരോധന നിയമവും അനുസരിച്ചാണ് അറസ്റ്റ്. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നു പിതാവ് അബ്ബാസ് മൊഴി നൽകിയിരുന്നു. ഈ മാസം ഒന്നിനാണ് റുസ്നിയയെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ട് മാസം ഗർഭിണിയായ റുസ്നിയയ്ക്ക് ഡോക്ടർ വിശ്രമം നിർദേശിച്ചതിനെ തുടർന്ന് ചങ്ങലീരിയിലെ വീട്ടിലായിരുന്നു.

റുസ്നിയ മരിച്ച ദിവസം ഉച്ചയ്ക്ക് ഭർത്താവ് മുസ്തഫ ചങ്ങലീരിയിലെ വീട്ടിൽ വന്നുപോയിരുന്നു. മുസ്തഫ പോയ ഉടൻ മുറിയുടെ വാതിൽ അടച്ച് മൂത്ത കുട്ടിയുടെ തൊട്ടിലിന്റെ കയറിൽ തൂങ്ങുകയായിരുന്നു. 2017 നവംബർ അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. സ്വർണം കുറഞ്ഞതിന്റെ പേരിൽ കടുത്ത മാനസിക പീഡനവും ജോലി ഭാരവും മകൾക്ക് ഉണ്ടായിരുന്നുവെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു. ഭർതൃവീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് വിദേശത്തുള്ള സഹോദരനോടു അഞ്ച് പവൻ സ്വർണം വാങ്ങി നൽകാൻ റുസ്നിയ ആവശ്യപ്പെട്ടിരുന്നതായും പിതാവ് അബ്ബാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....