പച്ചക്കറി വില കുതിക്കുന്നു ; കൈ പൊള്ളി സാധാരണക്കാർ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജില്ലയിയി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്ക് പൊ​ള്ളു​ന്ന​വി​ല. സ​വാ​ള​ക്ക് വി​ല​കൂ​ടി. ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് ജി​ല്ല​യി​ൽ പ്ര​ധാ​ന​മാ​യും പ​ച്ച​ക്ക​റി എ​ത്തു​ന്ന​ത്.

എ​ന്നാ​ൽ, ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പ​ച്ച​ക്ക​റി വ​ര​വ് കു​റ​ഞ്ഞ​തോ​ടെ വി​ല​യും വ​ർ​ധി​ച്ചു. കോ​വി​ഡി​നെ തു​ട​ർ​ന്ന് പ​ച്ച​ക്ക​റി കൃ​ഷി മി​ക്ക​യി​ട​ത്തും കു​റ​ഞ്ഞു. കൃ​ഷി പ​ണി​ക്കും വി​ള​വെ​ടു​ക്കാ​നും ജോ​ലി​ക്കാ​രെ കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തി​നൊ​പ്പം ക​ന​ത്ത മ​ഴ​യും കാ​റ്റും പ​ച്ച​ക്ക​റി നാ​ശ​ത്തി​ന്​ കാ​ര​ണ​മാ​യി. ഇ​തൊ​ക്കെ​യാ​ണ്​ പ​ച്ച​ക്ക​റി വ​ര​വ്​ കു​റ​ഞ്ഞ​തെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഒ​രു​മാ​സ​ത്തി​നി​ടെ മി​ക്ക പ​ച്ച​ക്ക​റി​ക​ൾ​ക്കും 20-40 രൂ​പ വ​രെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ലെ ഓ​ട്ട​ൻ ഛത്രം, ​കോ​യ​മ്പ​ത്തൂ​ർ, മേ​ട്ടു​പാ​ള​യം, പൊ​ള്ളാ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ക​ർ​ണാ​ട​ക​യി​ലെ ഹു​സൂ​ർ, ബ​ന്ദി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്നാ​ണ്​ ജി​ല്ല​യി​ലേ​ക്ക് പ്ര​ധാ​ന​മാ​യും പ​ച്ച​ക്ക​റി​ക​ൾ എ​ത്തു​ന്ന​ത്.

കോ​വി​ഡ് കാ​ര​ണം ഇ​വി​ട​ങ്ങ​ളി​ൽ ജോ​ലി​ക്ക് തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ല. കൃ​ഷി​ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ൽ വി​ള​വെ​ടു​ക്കാ​ൻ പോ​ലും ജോ​ലി​ക്കാ​രെ കി​ട്ടാ​ത്ത സ്ഥി​തി​യാ​ണ്. ഓ​ണ​ക്കാ​ല​ത്ത് 25 രൂ​പ​ക്ക്​ കി​ട്ടി​യ സ​വാ​ള​യു​ടെ വി​ല 55 രൂ​പ വ​രെ​യെ​ത്തി. പ​ച്ച​ക്ക​റി കി​റ്റു​ക​ൾ പ​ല വ്യാ​പാ​രി​ക​ളും ന​ൽ​കാ​റി​ല്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...

വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല

0
തിരുവനന്തപുരം: വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...