പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ സ്വപ്നം മാത്രമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ സ്വപ്നം മാത്രമായി അവശേഷിക്കും. ഇതിനായി വാങ്ങിയ ഭൂമിയില്‍ ഇനി പട്ടികജാതി വനിതകള്‍ക്കായി ഹോസ്റ്റല്‍ നിര്‍മ്മിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ  തീരുമാനം. ഇതിനായി ഒരുകോടി രൂപ വകയിരുത്തുകയും ചെയ്തു. ആദ്യഘട്ടത്തില്‍ അന്‍പത് ലക്ഷം രൂപ ചിലവിടാന്‍ ആണ് ലക്ഷ്യം. ജനകീയാസൂത്രണ പദ്ധതി പ്രകാരം പന്തളം കുന്നിക്കുഴിയിലാണ് നേരത്തെ സ്ഥലം വാങ്ങിയത്. അറുപത് വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കുന്നതിന് അനുയോജ്യമായ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ കെട്ടിടം പണിയുന്നതായിരുന്നു അന്നത്തെ ലക്ഷ്യം.

എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ 2013 ല്‍ മരാമത്ത് വിഭാഗത്തിന് കൈമാറി. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എസ്റ്റിമേറ്റ് കിട്ടിയില്ല.  ഈ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള ഇടപെടലും ഉണ്ടായില്ല. 2018ല്‍ ഈ ആലോചന വീണ്ടും മാറിമറിഞ്ഞു. ഈ സ്ഥലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റലാണോ അതോ ഫ്ലാറ്റാണോ എസ്.സി വിഭാഗത്തിന് പ്രയോജനകരമെന്ന് പഠിച്ച് റിപ്പോര്‍ട്ട്‌ നല്‍കുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഹോസ്റ്റല്‍ മതിയെന്ന് ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ ലൈഫ് പദ്ധതി പ്രകാരം ഈ ഭൂമിയില്‍ വീട് നിര്‍മ്മിക്കണമെന്ന്2018 ല്‍ നിര്‍ദേശമുയര്‍ന്നു. 2019 ഡിസംബര്‍ മാസത്തില്‍ ഈ തീരുമാനം തിരുത്തി. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഹോസ്റ്റല്‍ പദ്ധതി മുന്നോട്ട് പോയില്ല. എസ്റ്റിമേറ്റും പ്ലാനും ലഭിച്ചതുമില്ല. ജില്ലാ പഞ്ചായത്ത് അധികൃതരുടെയും ജില്ലാ പട്ടികജാതി വികസന ഓഫീസറുടെയും ഗുരുതര അനാസ്ഥയാണ് ഇതിന് പിന്നിലെന്നും ആരോപണമുയരുന്നു. വാങ്ങിയ സ്ഥലം പന്തളം നഗരസഭയ്ക്ക് കൈമാറി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിക്കണമെന്ന നിര്‍ദേശവും അടുത്തിടെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പട്ടികജാതി വനിതകള്‍ക്കായി ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...