പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കി. വ്യാജ രേഖയുണ്ടാക്കിയാണ് റേഷൻ കാർഡിൽ പേര് ചേർത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശ്രീനാദേവിയുടെ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. ഈ റേഷൻ കാർഡിലെ മേൽവിലാസത്തിനെ അടിസ്ഥാനമാക്കിയാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ ഇടം പിടിച്ചത്. ഇതിനെത്തുടർന്നാണ് അടൂർ ആർഡിഓ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കാനുള്ള നടപടി കൈക്കൊണ്ടത്. എന്നാൽ ഈ നടപടി നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീനാദേവി കുഞ്ഞമ്മ വോട്ട് ചെയ്യുന്നതിന് തടസ്സം ആകില്ല,.

നേരത്തെ കോൺഗ്രസ്‌ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചുകൊണ്ടാണ്. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നാണ് ശ്രീനാദേവിക്കെതിരായ തുവയൂർ സ്വദേശികൾ നൽകിയ പരാതിയിൽ പറഞ്ഞത്. തുടർന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. കൂടാതെ ഈ മേൽവിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും സപ്ലൈ ഓഫിസർ ഉത്തരവിട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായിക്കെതിരായ രാഹുലിന്‍റെ ആലിംഗന പരാമർശത്തിന് മറുപടിയുമായി ബ്രിട്ടാസ്

0
ന്യൂഡൽഹി : ഇന്ത്യ മുന്നണി യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം മാത്രം...

പാലക്കാട് രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രി കെ.മുരളീധരന്റെ പ്രസ്താവന തള്ളി ഡിഎംഒ

0
കോഴിക്കോട്: പാലക്കാട് രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രി കെ.മുരളീധരന്റെ പ്രസ്താവന...

അപകടം പതിയിരിക്കുന്ന അഴൂര്‍ – പൂങ്കാവ് റോഡ്‌ – സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നു...

0
പത്തനംതിട്ട : അഴൂര്‍ - പൂങ്കാവ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് താഴുന്നത്...

നിപ പ്രതിരോധത്തിൽ വീഴ്ച ഉണ്ടായിട്ടില്ല ; പ്രതിരോധ പ്രവർത്തനം കൃത്യമായി മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി...

0
കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴ്ച ഉണ്ടായിട്ടില്ല, പ്രതിരോധ പ്രവർത്തനം കൃത്യമായി മുന്നോട്ട്...