പത്തനംതിട്ടയുടെ ഓണാഘോഷത്തിന് മഴയോടെ ആവേശത്തുടക്കം ; ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോരിച്ചൊരിയുന്ന മഴയ്ക്കിടെ ഏഴുദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തിന് ഘോഷയാത്രയോടെ പത്തനംതിട്ടയിൽ തുടക്കമായി. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ഓണാഘോഷം കേരളജനതയ്ക്ക് എല്ലാത്തരം അതിർവരമ്പുകൾക്കും അപ്പുറമാണ് എന്ന് മന്ത്രി പറഞ്ഞു. നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് നഗരസഭയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. വിവിധ കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മാവേലി സാംസ്കാരിക ഘോഷയാത്രയുടെ ഭാഗമായി. കലഞ്ഞൂർ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ ബാൻഡ് സംഘം ശ്രദ്ധേയ സാന്നിദ്ധമായി.

നഗരസഭ ടൗൺഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ് സ്വാഗതം ആശംസിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് എ ജാസിംകുട്ടി, കൗൺസിലർമാരായ അഡ്വ എ സുരേഷ് കുമാർ, സി കെ അർജുനൻ, എഡിഎം ജ്യോതി ബി, കുടുംബശ്രീ ജില്ലാ മിഷൻ കോ – ഓഡിനേറ്റർ ആദില എച്ച്, ഡി ടി പി സി സെക്രട്ടറി ജയറാണി കെ.ആർ തുടങ്ങിയവർ പങ്കെടുത്തു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ടൗൺ സ്ക്വയറിൽ എല്ലാ ദിവസവും കലാ- സാംസ്കാരിക പരിപാടികൾ നടക്കും. ജില്ലയിലെ കഴിവ് തെളിയിച്ച കലാകാരന്മാർക്കും സംഘടനകൾക്കും പരിപാടികളുടെ ഭാഗമാകാൻ അവസരം നൽകും. താല്പര്യമുള്ളവർക്ക് നഗരസഭാ ഓഫീസുമായി നേരിട്ടോ +91 94478 01844 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ചു ; യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു....

രോഗിയോട് മോശം പെരുമാറ്റം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കെതിരെ വിജിലൻസ് അന്വേഷണം

0
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ...

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...