Saturday, December 28, 2024 10:21 am

പത്തനാപുരം ബാങ്ക് കവര്‍ച്ച ; രണ്ടാം പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : നഗരത്തിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന്​ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ രണ്ടാം പ്രതി പോലീസ് പിടിയില്‍. പെരുമ്പാവൂര്‍ മണ്ണത്തില്‍ കുഴിപ്പിള്ളില്‍ വീട്ടില്‍ സിജിന്‍ കൃഷ്ണന്‍ (33) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മാങ്കോട് പാടം സ്വദേശി ഫൈസല്‍ രാജ് രണ്ടാഴ്ച മുമ്പ്​ പത്തനംതിട്ട സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ഫൈസലിനെ സ്വര്‍ണാഭരണങ്ങള്‍ ബാങ്കുകളില്‍ പണയംവെക്കാന്‍ സഹായിച്ചത്​ സിജിന്‍കൃഷ്ണനാണ്​. 80 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും പണവുമാണ് ലോക്കര്‍ പൊളിച്ച്‌ പ്രതി അപഹരിച്ചത്. പത്തനംതിട്ട കുമ്പഴ അച്ചന്‍കോവിലാറിന്റെ തീരത്ത് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ ബാങ്കില്‍ നിന്ന്​ കവര്‍ന്ന കുറച്ച്‌ സ്വര്‍ണങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു.

പിടിയിലായ സിജിനെ പെരുമ്പാവൂരിലെ വിവിധ ധനകാര്യസ്ഥാപനങ്ങളിലെത്തിച്ച്‌ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ പോലീസ് തിരിച്ചെടുത്തു. പത്തനാപുരം പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്ഥാപനം. റൂറല്‍ എസ്.പി കെ.ബി രവിയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ബി.വിനോദിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. എസ്.എച്ച്‌.ഒ എസ്.ജയകൃഷ്ണന്‍, എസ്.ഐ അരുണ്‍ കുമാര്‍, ഉണ്ണികൃഷ്ണന്‍, രഞ്​ജിത്ത്, റിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പി വാഴമുട്ടം ശാഖയിലെ പ്രതിഷ്ഠാ വാർഷികവും കുടുംബ സംഗമവും നടന്നു

0
പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം 1540 നമ്പർ വാഴമുട്ടം ശാഖയിലെ...

പാർട്ടി അംഗങ്ങൾക്കുളള പെരുമാറ്റച്ചട്ടം കർശനമാക്കാൻ ഒരുങ്ങി സി.പി.ഐ

0
തി​രു​വ​ന​ന്ത​പു​രം :  പാർട്ടി അംഗങ്ങൾക്കുളള പെരുമാറ്റച്ചട്ടം കർശനമാക്കാൻ ഒരുങ്ങി സി.പി.ഐ. പാർട്ടി...

വൈകല്യത്തോടെ ജനിച്ച കുഞ്ഞിന് വിദഗ്ധ ചികിത്സ വേണമെന്ന് മെഡിക്കൽ ബോർഡ്‌

0
ആലപ്പുഴ : ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിന് വിദഗ്ധ ചികിത്സ...